ദുബൈയിൽ ലഹരിമരുന്ന് കേസിൽ അകപ്പെട്ട് 25 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട യുവതി നാട്ടിൽ തിരിച്ചെത്തി
text_fieldsഹൈദരാബാദ്: ദുബൈയിൽ ലഹരിമരുന്ന് കേസിൽ അകപ്പെട്ട് 25 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട യുവതി നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. 2025ലാണ് ഹൈദരാബാദ് സ്വദേശി അമീന ബീഗം ലഹരിമരുന്ന് കേസിൽ ദുബൈയിൽ അറസ്റ്റിലാകുന്നത്. ഏജന്‍റ് വാഗ്ദാനം ചെയ്ത ജോലി പ്രതീക്ഷിച്ചായിരുന്നു അമീന ദുബൈയിലെത്തിയത്.
എന്നാൽ വിമാനത്താവളത്തിൽ വന്നിറങ്ങിയതും അമീനയെ എയർപോർട്ട് അധികൃതർ അറസ്റ്റ് ചെയ്തു. അമീനയുടെ ബാഗിൽ നിരോധിത വസ്തുക്കൾ ഉണ്ട് എന്നായിരുന്നു ആരോപണം. തുടർന്ന് 25 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടു.
തെറ്റിധരിക്കപ്പെട്ടതാണെന്നും ബാഗിലെ വസ്തുക്കളെ പറ്റി അറിയില്ലെന്നും അമീനക്ക് നിയമസഹായം നൽകിയവർ വാദിച്ചു. ആദ്യ അപ്പീൽ ദുബൈയിലെ മൂന്നംഗ ബെഞ്ച് തള്ളി.
പിന്നീട് ദയാഹരജിയും നൽകി. 25000 ദിർഹം പൊതുജന സംബാവനകളിലൂടെ സമാഹരിച്ചാണ് ദുബൈയിൽ നിയമ വിദഗ്ധരുടെ സഹായം തേടിയത്. മാർച്ച് 24നാണ് നിയമപോരാട്ടങ്ങൾക്കുശേഷം അമീന ഇന്ത്യയിൽ തിരിച്ചെത്തിയത്. സഹായിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

