വാക്സിനുശേഷം മരുന്നു മാറി നൽകി; ഹൈദരാബാദിൽ രണ്ടു കുഞ്ഞുങ്ങൾ മരിച്ചു
text_fieldsഹൈദരാബാദ്: വാക്സിനുശേഷം പനി വന്നാൽ നൽകേണ്ട മരുന്നു മാറിനൽകിയതുമൂലം ഹൈദരാബാ ദിൽ രണ്ടു പിഞ്ചുകുട്ടികൾ മരിച്ചു. ഹൈദരാബാദിലെ നമ്പള്ളിയിലാണ് സംഭവം. മോശം നിലയി ലായിരുന്ന മൂന്ന് കൂട്ടികൾ അപകടനില തരണം ചെയ്തെങ്കിലും ഒന്നു മുതൽ ആറുമാസം വരെ പ്രായമുള്ള 32 കുട്ടികൾ നിലോഫർ ആശുപത്രിയിലെ െഎ.സി.യുവിൽ ചികിത്സയിലാണ്.
സംഭവത്തിൽ സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചു. ബുധനാഴ്ച നമ്പള്ളി അർബൻ ഹെൽത്ത് സെൻറിലാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്. തുടർന്ന് ചില കുട്ടികൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ‘ട്രമഡോൾ’ എന്ന മരുന്ന് നൽകി. ഹെൽത്ത് സെൻററിൽ മൊത്തം 92 കുട്ടികൾക്കാണ് പെൻറവലൻറ് വാക്സിൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ‘പാരസെറ്റമോളി’ന് പകരമാണ് ‘ട്രമഡോൾ’ നൽകിയത്. തുടർന്ന് അവശ നിലയിലായ കുട്ടികളെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
