Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവർ എ​െൻറ വെൻറിലേറ്റർ...

അവർ എ​െൻറ വെൻറിലേറ്റർ എടുത്തുമാറ്റി; ഞാൻ മരിക്കുകയാണ്​, കോവിഡ്​ രോഗിയുടെ അവസാന വാക്കുകൾ

text_fields
bookmark_border
അവർ എ​െൻറ വെൻറിലേറ്റർ എടുത്തുമാറ്റി; ഞാൻ മരിക്കുകയാണ്​, കോവിഡ്​ രോഗിയുടെ അവസാന വാക്കുകൾ
cancel

ഹൈദരാബാദ്​: കൃത്യമായ ചികിൽസ ലഭിക്കാതെ കോവിഡ്​ രോഗി മരിച്ചതായി ആരോപണം. ഹൈദരാബാദിലെ ആശുപത്രിയിലാണ്​ 35കാരൻ മരിച്ചത്​. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ്​​ ഇയാളുടെ മരണത്തിനിടയാക്കി​യതെന്ന്​ ബന്ധുക്കൾ ആരോപിച്ചു.

ഹൈദരാബാദിലെ ആശുപത്രിയിലാണ്​ ഇയാൾ ചികിൽസയിലുണ്ടായിരുന്നത്​. വെള്ളിയാഴ്​ചയാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. വെൻറിലേറ്റർ സൗകര്യമുൾപ്പടെ ​ലഭിച്ചില്ലെന്ന്​ പരാതിപ്പെടുന്ന രോഗിയുടെ വീഡിയോ പുറത്ത്​ വന്നിട്ടുണ്ട്​. കഴിഞ്ഞ മൂന്ന്​ മണിക്കൂറായി തനിക്ക്​ വെൻറിലേറ്റർ സൗകര്യം നൽകുന്നില്ലെന്ന് വീഡിയോയിൽ പറയുന്നുണ്ട്​. ഇതേക്കുറിച്ച്​ ആശുപത്രി അധികൃതരോട്​ ചോദിച്ചപ്പോൾ നിങ്ങൾക്ക്​ ആവശ്യത്തിന്​ വെൻറിലേറ്റർ സൗകര്യം നൽകി കഴിഞ്ഞുവെന്നായിരുന്നു മറുപടി.​

അതേസമയം രോഗിക്ക്​ ശ്വസനസംബന്ധമായ അസുഖങ്ങളും ഹൃദയത്തിന്​ പ്രശ്​നവുമുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതാണ്​ ഇയാളുടെ മരണത്തിന്​ ഇടയാക്കിയതെന്നാണ്​ അധികൃതരുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Covid19
News Summary - hey've pulled my ventilator, I'm dying
Next Story