
ടെലിവിഷൻ താരം ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsഹൈദരാബാദ്: തെലുങ്കു സീരിയൽ താരം ശ്രാവണി കൊണ്ടപ്പള്ളിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹൈദരബാദിലെ മധുരനഗറിലെ ഫ്ലാറ്റിൽ 26കാരിയായ നടിയെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എസ്.ആർ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.
എട്ടുവർഷം മുമ്പ് തെലുങ്കു സീരിയിൽ രംഗത്തെത്തിയ താരം നിരവധി സീരിയലുകളിൽ അഭിനയിച്ചിരുന്നു. ശ്രാവണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ടിക്ടോക്കിൽ പരിചയപ്പെട്ട ശ്രാവണിയുടെ സുഹൃത്ത് ദേവരാജ് പണം ആവശ്യെപ്പട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരൻ ആരോപിച്ചു. ദേവ്രാജിനായി അന്വേഷണം ആരംഭിച്ചു. മനസു മമത, മൗനരാഗം എന്നിവയാണ് ശ്രാവണി അഭിനയിച്ച പ്രമുഖ തെലുങ്കു സീരിയലുകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
