Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ച 13 കാരിയുടെ അവയവങ്ങൾ ദാനം ചെയ്തു; ആറുപേർക്ക് പുതുജീവിതം

text_fields
bookmark_border
Guda Rohitha
cancel
camera_alt

ഗുഡ രോഹിത

ഹൈദരാബാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ച 13കാരിയായ ഗുഡ രോഹിതയുടെ അവയവങ്ങൾ കുടുംബാംഗങ്ങൾ ദാനം ചെയ്തു. ഈ മാതൃകാപരമായ തീരുമാനത്തിലൂടെ ആറുപേർക്കാണ് പുതിയ ജീവിതം ലഭിച്ചത്. കുക്കട്ട്പള്ളിയിലെ സർക്കാർ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ രോഹിതയും കുടുംബവും ഒക്ടോബർ 20ന് അമ്പലത്തിൽ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. ബാലാനഗർ ഫ്ലൈഓവറിനു സമീപം കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ അതിവേഗത്തിലെത്തിയ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ രോഹിതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സ ഫലിക്കാതെ ഒക്ടോബർ 30ന് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മകളുടെ വിയോഗത്തിന്റെ തീവ്രവേദനയിലും മാതാപിതാക്കളായ നാരായണ റാവും കുടുംബാംഗങ്ങളും 'ജീവദാൻ' പദ്ധതിയിലൂടെ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. രോഹിതയുടെ രണ്ട് വൃക്കകൾ, കരളിലെ രണ്ട് ഭാഗങ്ങൾ, രണ്ട് കണ്ണിലെ കോർണിയ എന്നിവയാണ് ദാനം ചെയ്തത്.

ചെറിയ പ്രായത്തിൽ തന്നെ ആറുപേർക്ക് പുതുജീവിതം നൽകിക്കൊണ്ട് രോഹിത മാതൃകാപരമായ ഒരു ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ പറഞ്ഞു. പ്രിയപ്പെട്ട മകളെ നഷ്ടപ്പെട്ടെങ്കിലും അവളുടെ അവയവങ്ങളിലൂടെ ആറുപേർ ജീവിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം കുടുംബത്തിന് ആശ്വാസമാവുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hyderabad Teen Dies In Road Accident, Family Donates Organs To Save 6 Lives
Next Story