യു.കെയിൽ റോഡപകടത്തിൽ ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥി കൊല്ലപ്പെട്ടു
text_fieldsഅപകടത്തിൽ കൊല്ലപ്പെട്ട ഋഷിതേജ റാപ്പൊലു
ലണ്ടൻ: യു.കെയിൽ റോഡ് അപകടത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. 21കാരനായ ഋഷിതേജ റാപ്പൊലുവാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ ബൊദുപ്പാൽ സ്വദേശിയായ ഋഷിതേജ ഉപരി പഠനത്തിനായാണ് യു.കെയിൽ എത്തിയത്.
തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മറ്റൊരു വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. എസക്സ് റേലി സ്പർ റൗണ്ട് എബൗട്ടിലായിരുന്നു അപകടം. ഋഷിതേജയും ഒപ്പം താമസിക്കുന്നവരും സുഹൃത്തുക്കളുമായ മറ്റ് എട്ടുപേരും ബീച്ചിലേക്ക് യാത്ര ചെയ്യുന്നതിനിടയായിരുന്നു അപകടം.
അപകടത്തിൽ ഉൾപ്പെട്ട രണ്ടു ഡ്രൈവർമാരെ എസക്സ് പൊലീസ് അറസ്റ്റ് ചെയ്തു. അപകടരമായി വാഹനമോടിച്ച് ജീവഹാനി വരുത്തിയെന്ന കുറ്റത്തിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

