Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമഭേദഗതിയെ...

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച്​ പരിപാടി നടത്താൻ ബി.ജെ.പി എം.എൽ.എക്ക്​ അനുമതിയില്ല

text_fields
bookmark_border
raja-sing
cancel

ഹൈദരാബാദ്​: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച്​ പരിപാടി നടത്താൻ ബി.ജെ.പി എം.എൽ.എക്ക്​ അനുമതി നിഷേധിച്ചു. ഹൈദരാബാദ്​ ​പൊലീസി​േൻറതാണ്​ നടപടി. ഗോഷ്​മഹൽ നിയോജകമണ്ഡലത്തിലെ എം.എൽ.എയായ രാജാ സിങ്ങാണ്​ അനുമതി തേടി പൊലീസിനെ സമീപിച്ചത്​.

പൗരത്വ ഭേദഗതിയെ എതിർത്ത്​ മാർച്ച്​ നടത്താനും പൊലീസ്​ അനുമതി നിഷേധിച്ചിട്ടുണ്ട്​. ഡിസംബർ 28ന്​ മില്യൺ മാർച്ച്​ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നതിനായിരുന്നു അപേക്ഷ നൽകിയത്​. പൊലീസ്​ അനുമതി നിഷേധിച്ചെങ്കിലും മാർച്ചുമായി മുന്നോട്ട്​ പോകുമെന്നാണ്​ സംഘാടകരുടെ നിലപാട്​.

നഗരത്തിൽ പ്രതിഷേധം നടത്താൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും വ്യാജ വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും അറിയിച്ച്​ ഹൈദരാബാദ്​ പൊലീസ്​ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestAnti CAA protest
News Summary - Hyderabad police has denied permission to BJP MLA-India news
Next Story