ഹൈദരാബാദ്: നഗരത്തിലെ എ.ടി.എമ്മുകളിലെ എ.സി മോഷണം നടത്തുന്ന സംഘം പിടിയിൽ. എ.ടി.എമ്മുകളിൽ മോഷണം നടത്തിയിരുന്ന അഞ്ചംഗ സംഘമാണ് അറസ്റ്റിലായയത്. 41 എ.ടി.എമ്മുകളിൽ നിന്ന് 80 എ.സികളിലാണ് ഇവർ മോഷ്ടിച്ചത്.
23 സ്റ്റേഷൻ പരിധികളിൽ ഇവർ മോഷണം നടത്തിയത്. ഏകദേശം 15 ലക്ഷം രൂപ വില വരുന്നതാണ് എ.സികൾ. എ.സികളുടെ കംപ്രസറുകളും ഇവർ മോഷ്ടിച്ചിട്ടുണ്ട്.
മുഹമ്മദ് അഹ്സാൻ റഹ്മാൻ, മുഹമ്മദ് ആദിൽ, സയിദ് അക്രം, മുഹമ്മദ് ഇസ്മയിൽ, മുഹമ്മദ് വസീദ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച എ.സികൾ ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എ.ടി.എമ്മുകളിൽ സി.സി.സി.ടി.വിയും എ.സിയും ഇൻസ്റ്റാൾ ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരൻ റഹ്മാനാണ് കവർച്ചയുടെ മുഖ്യസൂത്രധാരനെന്ന് പൊലീസ് അറിയിച്ചു.