വലിയ സ്വപ്നങ്ങളുമായി യു.എസിലേക്ക് പറന്ന 27കാരൻ; പാർട് ടൈം ജോലിക്കിടെ വെടിയേറ്റ് മരണം; വേദനയായി ഹൈദരാബാദ് സ്വദേശി
text_fieldsഹൈദരാബാദ്: യു.എസിൽ ഉന്നത പഠനത്തിനുപോയ ഹൈദരാബാദ് സ്വദേശി ചന്ദ്ര ശേഖർ പോൾ(28) അക്രമികളുടെ വെടിയേറ്റ് മരിച്ചു. ടെക്സാസിലെ ഗ്യാസ് സ്റ്റേഷനിൽ വെച്ചാണ് വെടിയേറ്റത്. പഠനത്തിനൊപ്പം പാർട് ടൈം ജോലി ചെയ്യുകയായിരുന്നു പോൾ. അടുത്തിടെ കോഴ്സ് പൂർത്തിയാക്കിയ ശേഷം ദൈനം ദിന ചെലവുകൾക്കായി ഈ ജോലി തന്നെ തുടർന്നു.
നാട്ടിൽ നിന്ന് 2023ൽ ബി.ഡി.എസ് ബിരുദം നേടിയ ശേഷമാണ് പോൾ ടെക്സാസ് യൂനിവേഴ്സിറ്റിയിൽ ഡാറ്റാ അനലിറ്റിക്സ് പഠനത്തിനായി യു.എസിലേക്ക് പറന്നത്.
വിദ്യാർഥിയുടെ മരണത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനമറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെ എല്ലാ സഹായങ്ങളും കുടുംബത്തിന് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടി നേതാക്കൻമാർ വിദ്യാർഥിയുടെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ഡെല്ലാസ് സംഭവം യു.എസിൽ വൈകിയും വിവിധയിടങ്ങളിൽ പാർടൈം ജോലി ചെയ്യുന്ന വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വർദ്ധിപ്പിക്കുന്നു. ജനുവരിയിൽ തെലങ്കാന സ്വദേശിയായ വിദ്യാർഥിയും രംഗ റെഡ്ഡിയിൽ നിന്നുള്ള വിദ്യാർഥിയും വെടിയേറ്റ് മരിച്ചിരുന്നു. 30 വയസുള്ള ഇന്ത്യൻ ടെക്കിയെ കാലിഫോർണിയയിൽ സഹ താമസക്കാരനെ കുത്തിയെന്നാരോപിച്ച് പൊലീസ് വെടിവെച്ച് കൊന്നത് കഴിഞ്ഞ മാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

