Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹത്തിന് വിസമ്മതിച്ച യുവതിയെ 18 തവണ കുത്തി യുവാവ്
text_fieldsbookmark_border
ഹൈദരാബാദ്: വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ കുത്തി കാമുകൻ. യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗ്രേറ്റർ ഹൈദരാബാദിൽ എൽബി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹസ്തിനപുരത്താണ് താമസം. യുവതിയുടെ താമസ സ്ഥലത്തെത്തിയാണ് ബസവരാജ് എന്ന യുവാവ് ഈ ക്രൂരകൃത്യം ചെയ്തത്. യുവതിയും ബസവരാജും നേരത്തേ പ്രണയത്തിലായിരുന്നു. രണ്ട് മാസം മുമ്പ് യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചു.
ഇതറിഞ്ഞ ബസവരാജ് കത്തിയുമായെത്തി യുവതിയെ കുത്തുകയായിരുന്നു. ദൗലത്താബാദ് സ്വദേശികളാണ് ഇരുവരും. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

