Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യഥാർഥ സ്ത്രീശാക്തീകരണം ഇങ്ങനെയാണ് സംഭവിക്കുന്നത്; മൂന്നു മക്കളെ പോറ്റാൻ ഉബർ ഓടിക്കുന്ന അമ്മയുടെ ജീവിതം പങ്കുവെച്ച് യാത്രക്കാരൻ

text_fields
bookmark_border
Hyderabad man meets Uber driver whos a single mom with 3 kids
cancel
Listen to this Article

സ്ത്രീ ശാക്തീകരണം പലപ്പോഴും പ്രസംഗങ്ങളിലും പ്രചാരണങ്ങളിലും സാമൂഹിക മാധ്യമ പോസ്റ്റുകളിലും എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ​ഏറെ പ്രചോദനം നൽകുന്ന ഒരു ടാക്സി യാത്രയുടെ കഥ പറഞ്ഞുകൊണ്ട് സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃക പങ്കുവെച്ചിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ സുരേഷ് കൊച്ചാട്ടിൽ. കാബ് ഓടിക്കുന്ന സ്ത്രീയുടെ ചിത്രം സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

നന്ദിനി എന്നായിരുന്നു അവരുടെ പേര്. കഴിഞ്ഞ ഒരു വർഷമായി മൂന്നുമക്കളുള്ള കുടുംബം പുലർത്താനായി നന്ദിനി ഉബർ ഓടിക്കുകയാണ്. വിജയവാഡ സ്വദേശിയാണ് അവർ. ഏറെ വെല്ലുവിളികളുണ്ടെങ്കിലും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും മികച്ച ഭാവിയും ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യം. അതിനു വേണ്ടിയാണീ കഠിനാധ്വാനം. ഒരു സ്ത്രീ പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അതിജീവിച്ചു എന്നും കഠിനാധ്വാനം ചെയ്തു എന്നതിന്റെയും അത്ഭുതകരമായ ഉദാഹരണമാണിതെന്നാണ് സുരേഷ് കൊച്ചാട്ടിൽ പറയുന്നത്.

പോസ്റ്റിനോട് പല രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത്. പലരും നന്ദിനിയുടെ ആത്മശക്തിയെയും ധൈര്യത്തെയും ദൃഢനിശ്ചയത്തെയും പ്രകീർത്തിച്ചു. യഥാർഥ സ്ത്രീ ശാക്തീകരണം ഇങ്ങനെയാണ് സംഭവിക്കുന്നത് എന്നായിരുന്നു ഉപയോക്താക്കളിൽ ഒരാൾ അഭിപ്രായപ്പെട്ടത്. അടുത്ത തലമുറയെ പഠിപ്പിക്കാൻ ആളുകൾ കഠിനാധ്വാനം ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷകരണാണ് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hyderabad man meets Uber driver who's a single mom with 3 kids
Next Story