Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യലഹരിയിൽ മൂന്നു...

മദ്യലഹരിയിൽ മൂന്നു വയസുകാരനെ പരിക്കേൽപിച്ചു; പിതാവിനെതിരെ കേസ്​

text_fields
bookmark_border
മദ്യലഹരിയിൽ മൂന്നു വയസുകാരനെ പരിക്കേൽപിച്ചു; പിതാവിനെതിരെ കേസ്​
cancel

ഹൈദരബാദ്​: മദ്യലഹരിയിൽ മൂന്നു വയസുകാരനായ മകനെ ഒാ​േട്ടാറിക്ഷക്കു മുകളിൽ ഇടിച്ചു പരിക്കേൽപിച്ച പിതാവിനെതിരെ പൊലീസ്​ കേസെടുത്തു. നാട്ടുകാർ ചേർന്ന്​ കുട്ടിയെ ഇയാളിൽ നിന്ന്​ രക്ഷിച്ചെടുക്കുകയായിരുന്നു. ഇൗ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്​. 

കുട്ടിയോട്​ ക്രൂരത കാണിക്കുന്നത്​ ശിവഗൗഡ എന്നയാളാണെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ ബാലനീതി വകുപ്പ്​ പ്രകാരം പൊലീസ്​ കേസെടുത്തു. മദ്യപിച്ചു ലക്കുകെട്ട ശിവഗൗഡ തിങ്കളാഴ്​ച രാവിലെ ഭാര്യയുമായി വഴക്കിടുകയും തുടർന്ന്​ ദേഷ്യം മുഴുവൻ കുട്ടിയോട്​ തീർക്കുകയുമായിരുന്നു. 

എന്നാൽ സംഭവത്തിൽ കുട്ടിയുടെ മാതാവ്​ ഇതുവരെ പരാതി നൽകാൻ തയ്യാറായിട്ടില്ലെന്ന്​ പൊലീസ്​ പറയുന്നു. സംഭവത്തിനു ശേഷം കുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്​ ചൈൽഡ്​ ലൈനിനു കൈമാറുകയും ചെയ്​തു. പ്രതിയായ ശിവഗൗഡ ഒളിവിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusehyderabadmanautorickshawmalayalam newssonbangs
News Summary - Hyderabad man bangs 3-year-old son against autorickshaw-India news
Next Story