Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദിൽ വ്യാഴാഴ്ച കാണാതായ 12കാരിയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി

text_fields
bookmark_border
മഴവെള്ളം നിറഞ്ഞ മൂടിയില്ലാതെ കിടന്ന അഴുക്കുചാലിൽ വീണാണ് സുമേദ മരിച്ചതെന്ന് പൊലീസ്
Sumedha kapuriya
cancel
camera_alt

സുമേദ കപുരിയ

ഹൈദരാബാദ്: സൈക്ലിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ശേഷം കാണാതായ 12കാരിയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി. തെലങ്കാനയിലെ മെഡ്ച്ചല്‍ ജില്ലയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സുമേദ കപുരിയയുടെ മൃതദേഹമാണ് വെള്ളിയാഴ്ച ലഭിച്ചത്. മഴവെള്ളം നിറഞ്ഞ മൂടിയില്ലാതെ കിടന്ന അഴുക്കുചാലിൽ വീണാണ് സുമേദ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ടോടെയാണ് സുമേദ സൈക്ലിംഗിനായി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ രാത്രി വൈകിയും സുമേദ എത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.

തുടർന്ന് നാട്ടുകാരുെട സഹകരണത്തോടെ നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ബന്ദചെരു തടാകത്തിൽനിന്ന് സൈക്കിൾ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ച 12.30 ഓടെ കുറച്ചകലെനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

മുന്‍സിപ്പില്‍ അതോറിറ്റിയുടെ അനാസ്ഥയാണ് കുട്ടിയുടെ മരണകാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hyderabad horror: 12-yr-old washed away in drain
Next Story