Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫ്ലാറ്റിൽ കഞ്ചാവ്​...

ഫ്ലാറ്റിൽ കഞ്ചാവ്​ കൃഷി നടത്തി; വിൽപ്പനക്കിടെ പൊലീസ്​ പിടിച്ചു

text_fields
bookmark_border
ഫ്ലാറ്റിൽ കഞ്ചാവ്​ കൃഷി നടത്തി; വിൽപ്പനക്കിടെ പൊലീസ്​ പിടിച്ചു
cancel

ഹൈദരാബാദ്​: ഫ്ലാറ്റിനകത്ത്​ കഞ്ചാവ്​ കൃഷി നടത്തിയയാൾ ​െപാലീസ്​ പിടിയിൽ. ഹൈദരാബാദ്​ സ്വദേശി സെയ്​ദ്​ ഷഹെദ്​ ഹുസൈൻ(33) ആണ്​ പൊലീസ്​ പിടയിലായത്​. ഫ്ലാറ്റിൽ നിന്ന്​ കഞ്ചാവ്​ വിൽക്കുന്നതിനിടെയാണ്​ അറസ്​റ്റ്​ നടന്നത്​.

മൂന്നു മുറികളുള്ള സ്വന്തം അപ്പാർട്ട്​മ​െൻറിൽ 40 ചട്ടികളിലായാണ്​ കഞ്ചാവ്​ വളർത്തിയത്​. ഒമ്പത്​ കിലോ കഞ്ചാവാണ്​ ഇങ്ങനെ ഇദ്ദേഹത്തിന്​ ലഭിച്ചത്​. പൊലീ​സി​​െൻറ കണ്ണുവെട്ടിക്കാനാണ്​ ഫ്ലാറ്റിനകത്ത്​ ഇവ വളർത്തിയെടുത്തത്​.

                               സെയ്​ദ്​ ഷാഹെദ്​ സുഹൈൻ
 

 

അമേരിക്കയിലുള്ള സുഹൃത്തി​​െൻറ സഹായത്തോടെ ഫ്ലാറ്റിനകത്ത്​ കഞ്ചാവ്​ വളർത്തുന്നതെങ്ങനെയെന്ന്​ വിഡിയോകൾ കണ്ട്​ മനസിലാക്കിയാണ്​ ഹുസൈൻ കൃഷി തുടങ്ങിയത്​.

മൂന്നു മാസത്തോളം ഫ്ലാറ്റിനുള്ളിൽ കാഞ്ചാവ്​ കൃഷി എങ്ങനെ നടത്താമെന്നതിനെ കുറിച്ച്​ ചിന്തിച്ച ശേഷമാണ്​ ഇദ്ദേഹം സുഹൃത്തി​​െൻറ സഹായം തേടിയതെന്ന്​ പൊലീസ്​ പറഞ്ഞു. കഞ്ചാവ്​ കൃഷിക്കുള്ള എല്ലാ സൗകര്യങ്ങളും ഫ്ലാറ്റിൽ ഹുസൈൻ ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marijuanacannabis sativa
News Summary - In Hyderabad Home, A Mini Nursery Stuns Cops. It Grew Marijuana
Next Story