Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ നഴ്സിങ് ഹോമിൽ ഗർഭഛിദ്രത്തിനിടെ വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
സ്വകാര്യ നഴ്സിങ് ഹോമിൽ ഗർഭഛിദ്രത്തിനിടെ വിദ്യാർഥിനി മരിച്ചു
cancel

ഹൈദരാബാദ്: സ്വകാര്യ നഴ്സിങ് ഹോമിൽ നിയമവിരുദ്ധ ഗർഭഛിദ്രത്തിന് വിധേയയായ 19കാരി മരിച്ചു. എൻജിനീയറിങ് വിദ്യാർഥിനിയായ പെൺകുട്ടി ഏഴ് മാസം ഗർഭിണിയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നായിരുന്നു മരണം. മകൾ ഗർഭിണിയായതിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ മാതാപിതാക്കൾ  പൊലീസിനെ സമീപിച്ചു. ഡോക്ടറും യുവതിക്കൊപ്പം ആശുപത്രിയിൽ എത്തിയ കാമുകനും അറസ്റ്റിലായിട്ടുണ്ട്.

മധു എന്നയാളുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഗർഭിണിയായതോടെ പെൺകുട്ടിയെ ഹൈദരാബാദിലെ വനസ്ഥാൽപുലത്തിലെ സ്വകാര്യ ആശുപത്രിയിലാണ് മധു പ്രവേശിപ്പിച്ചത്. ഗർഭം അലസിപ്പിക്കാൻ ഡോക്ടർ വിദ്യാർഥിനിക്ക് ഗുളികകൾ നൽകിയിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ പെൺകുട്ടിക്ക്  അമിതരക്തസ്രാവം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. 

പെൺകുട്ടിയുടെ അവസ്ഥ വഷളായതിനെത്തുടർന്ന് ഡോക്ടർ ഫീസിനത്തിൽ 20,000 രൂപ മധുവിനോട് ആവശ്യപ്പെടുകയും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hyderabad Girl Bleeds To Death After Illegal Abortion
Next Story