ഹൈദരാബാദ് കൂട്ടബലാത്സംഗം: പെൺകുട്ടിയുടെ ചിത്രം പുറത്തുവിട്ട ബി.ജെ.പി എം.എൽ.എക്കെതിരെ കോൺഗ്രസ്
text_fieldsരഘുനന്ദൻ റാവു
ഹൈദരാബാദ്: കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച ബി.ജെ.പി എം.എൽ.എ രഘുനന്ദൻ റാവുവിനെ വിമർശിച്ച് തെലങ്കാന എം.പി മാണിക്കം ടാഗോർ. പ്രതിയോടൊപ്പമുള്ള പെൺകുട്ടിയുടെ വീഡിയോയും ചിത്രവുമാണ് പങ്കുവെച്ചത്.
സംഭവത്തിൽ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) പ്രാദേശിക നേതാവിന്റെ മകനടക്കം അറസ്റ്റിലായിരുന്നു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് ഇയാൾ. പൊലീസ് ഇയാൾക്ക് കൂട്ടുനിൽക്കുകയാണെന്ന് രഘുനന്ദൻ റാവു ആരോപിച്ചു.
കേസിലെ പ്രതികളായ അഞ്ച് പേരെ പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറയുന്നു. മെയ് 28 ന് ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഭാഗത്തു നിന്ന് പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് പെൺകുട്ടിയെ സംഘം ആക്രമിച്ചത്. വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇവർ കാറിൽ വിളിച്ചുകയറ്റുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

