Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദ് കൂട്ടബലാത്സംഗം: ഒരാൾ അറസ്റ്റിൽ; അഞ്ച് പേരെ തിരിച്ചറിഞ്ഞു, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ

text_fields
bookmark_border
ഹൈദരാബാദ് കൂട്ടബലാത്സംഗം: ഒരാൾ അറസ്റ്റിൽ; അഞ്ച് പേരെ തിരിച്ചറിഞ്ഞു, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ
cancel

ഹൈദരാബാദ്: നഗരത്തിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു.

ഇരയിൽ നിന്നും പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. ഒരു പേര് മാത്രമാണ് പെൺകുട്ടി പറയുന്നത്. കേസന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രതികളേയും തിരിച്ചറിഞ്ഞതെന്ന് പൊലീസ് ഓഫീസർ ജോയൽ ഡേവിസ് പറഞ്ഞു.

പെൺകുട്ടി അക്രമികൾക്കൊപ്പം നിൽക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പെൺകുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇവർ കാറിൽ വിളിച്ചുകയറ്റുകയായിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ വിവിധ രാഷ്ട്രീയപാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hyderabad Gang-Rape Case: 1 Arrested, 5 Accused Identified, 3 Are Minors
Next Story