Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദ്​...

ഹൈദരാബാദ്​ ‘ഏറ്റുമുട്ടൽ’ കൊല; കൈയടിച്ചും കല്ലെറിഞ്ഞും സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border
hyderabad-061219.jpg
cancel
camera_alt?????????????? ???????????? ???????????????? ??????? ?????????? ?????????????? ????????????????? ??????? ??????????????? ?????????? ??????????????????? ???????????? ???????? ?????????????????? ??????? ???????????

ഹൈദരാബാദ്​: ഏറ്റുമുട്ടൽ കൊലയെ സമൂഹമാധ്യമങ്ങൾ സ്വീകരിച്ചത്​ രണ്ടു​ വിധത്തിൽ. വാർത്ത പുറത്തുവന്ന്​ മണിക്കൂറിനുള്ളിൽതന്നെ ആയിരക്കണക്കിന്​ ട്വീറ്റുകളുടെയും പോസ്​റ്റുകളുടെയും കുത്തൊഴുക്കായിരുന്നു. ‘ഏറ്റുമുട്ടൽ’ നടത്തിയ സൈബറാബാദ്​ കമീഷ​ണർ വി.സി. സജ്ജനാർക്ക്​ അനുമോദനങ്ങൾക്കൊപ്പം കടുത്ത ആക്രമണത്തിനും ​സമൂഹമാധ്യമങ്ങൾ തിരികൊളുത്തി. 2008ലും സജ്ജനാർ സമാനമായ കൊല നടത്തിയിരുന്നുവെന്നാണ്​ അതിൽ ഏറ്റവും ശ്രദ്ധേയമായത്​. ഇക്കാര്യം ചൂണ്ടിക്കാട്ടി സജ്ജനാർക്കെതിരെ ഹാഷ്​ ടാഗ്​ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​.

ഇരയുടെ കുടുംബത്തിന്​ ഉടനടി നീതിനേടിക്കൊടുത്ത പൊലീസ്​ ഓഫിസറായി സജ്ജനാരെ വാഴ്​ത്തുന്നതും നന്ദി പറയുന്നതുമായ പോസ്​റ്റുകളും ട്വീറ്റുകളും നിരവധിയുണ്ട്​. ‘ബലാത്സംഗക്കാർ അർഹിക്കുന്നത്​ വെടിയേറ്റുള്ള മരണമാണ്​’, ‘മനുഷ്യാവകാശം മനുഷ്യർക്കുള്ളതാണ്​, ക്രൂരന്മാർക്കുള്ളതല്ല’ തുടങ്ങിയ കമൻറുകൾ ആണ്​ ഏറ്റുമുട്ടൽ കൊലയെ ന്യായീകരിക്കുന്നവർ പോസ്​റ്റ്​ ചെയ്യുന്നത്​.

എന്നാൽ, കുറ്റാരോപിതരെ വെടിവെച്ചുകൊല്ലുന്നത്​ ഒരു തരത്തിലും സ്വീകാര്യമല്ലെന്ന്​ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ വൃന്ദ ഗ്രോവർ തുറന്നടിച്ചു. നീതി നൽകാനെന്ന പേരിൽ തോന്നിയതുപോലെ അക്രമങ്ങൾ നടത്തുന്നതിന്​ ഇത്​ മുതൽകൂട്ടാവുമെന്നും അവർ പറഞ്ഞു. ഏത്​ ഏറ്റുമുട്ടൽ കൊലയിലും പൊലീസുകാർക്കെതിരെ നിർബന്ധമായും കേസ്​ എടുത്ത്​ അന്വേഷണം നടത്തണമെന്ന്​ സുപ്രീംകോടതി ഉത്തരവുള്ളതായും വൃന്ദ ചൂണ്ടിക്കാട്ടി.

‘ഞങ്ങളുടെ ​പേരിൽ കസ്​റ്റഡികൊല നടത്തരുതെന്ന്​’ പ്രമുഖ വനിത അവകാശ പ്രവർത്തകയായ കവിത കൃഷ്​ണൻ പറഞ്ഞു. കസ്​റ്റഡി മരണത്തി​​​​െൻറ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആക്രമണത്തെ ‘ഏറ്റുമുട്ടൽ കൊല’യെന്ന വസ്​​ത്രമണിയിച്ച്​ ​െകാണ്ടുവന്നിരിക്കുകയാണെന്നും കവിത പ്രതികരിച്ചു. കൊല്ലപ്പെട്ട നാലുപേരും നിരപരാധികളാണെങ്കിൽ യഥാർത്ഥ പ്രതികൾക്ക്​ പിന്നീടെന്തു സംഭവിക്കാനാണ്​ എന്ന ചോദ്യമാണ്​ സുപ്രീംകോടതി അഭിഭാഷക കരുണ നന്ദി ഉന്നയിച്ചത്​. ആ നാലു​ ക്രൂരന്മാരും സ്വതന്ത്രരായി വിലസി കൂടുതൽ സ്​ത്രീകളെ കൊലപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabad encounter
News Summary - Hyderabad Encounter
Next Story