Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദ്​ ബലാത്സംഗ...

ഹൈദരാബാദ്​ ബലാത്സംഗ കൊല: നാലു പ്രതികളെയും പൊലീസ്​ വെടിവെച്ചു കൊന്നു

text_fields
bookmark_border
ഹൈദരാബാദ്​  ബലാത്സംഗ കൊല: നാലു പ്രതികളെയും പൊലീസ്​ വെടിവെച്ചു കൊന്നു
cancel

ഹൈദരാബാദ്​: തെലങ്കാനയെയും രാജ്യത്തെയും അമ്പരപ്പിച്ച സംഭവത്തിൽ, വനിത വെറ്ററിനറി ഡോക്​ടർ ബലാത്സംഗ കൊലക്കേസിലെ നാലു പ്രതികളെയും ഹൈദരാബാദ്​ പൊലീസ്​ സംഭവസ്​ഥലത്ത്​ എത്തിച്ച്​ വെടിവെച്ചുകൊന്നു. ഹൈദരാബാദിൽ 25കാരി ഡോക്​ടറെ ബലാത്സംഗ ചെയ്​ത്​ കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്​ത ക്രൂരസംഭവത്തിലെ പ്രതികളായ നാലു ലോറി ജീവനക്കാർ, തെളിവെടുപ്പിനിടെ രക്ഷ​െപ്പടാൻ ശ്രമിക്കവെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുവെന്ന്​ ഹൈദരാബാദ്​ പൊലീസ്​ അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ടു ​പൊലീസുകാർക്ക്​ പരിക്കേറ്റുവെന്നും പൊലീസ്​ വ്യക്തമാക്കി. മുഖ്യപ്രതി ലോറി ഡ്രൈവർ ആ​രി​ഫ്​ (24), ക്ലീനർമാരായ ജോ​ലു ശി​വ (20), ജോ​ലു ന​വീ​ൻ (20), ചി​ന്ത​കു​ണ്ട ചെ​ന്ന​കേ​ശ​വ​ലു എ​ന്നി​വ​രാണ്​ കൊല്ലപ്പെട്ടത്​.

അന്വേഷണത്തി​​െൻറ ഭാഗമായി, കുറ്റകൃത്യം നടത്തിയ വിധം പുനരാവിഷ്​കരിക്കാൻ പ്രതികളെ സംഭവസ്​ഥലത്ത്​ വെള്ളിയാഴ്​ച രാവിലെ 6.30ന്​ എത്തിച്ചിരുന്നു. ‘‘ഇൗ സമയത്ത്​ നാലുപേരും ചേർന്ന്​ പൊലീസി​​െൻറ ആയുധം തട്ടിപ്പറിച്ച്​ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന്​ ഞങ്ങൾ തിരിച്ചടിച്ചു. ഇതിൽ നാലുപേരും കൊല്ലപ്പെടുകയായിരുന്നു’’ -മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ വിശദീകരിച്ചു.

ഇതിനിടെ, നാടിനെ നടുക്കിയ ബലാത്സംഗ കൊലപാതക കേസി​ൽ കസ്​റ്റഡിയിലുള്ള മുഴുവൻ പ്രതികളെയും വെടിവെച്ചുകൊന്ന പൊലീസ്​ നടപടിയെ എതിർത്തും അനുകൂലിച്ചും ജനം രംഗത്തെത്തി​. ഏതു സാഹചര്യത്തിലായാലും നീതിന്യായ വ്യവസ്​ഥയെ മറികടന്നുള്ള ഇത്തരം പൊലീസ്​ കൊലപാതകങ്ങൾ രാജ്യത്തി​​െൻറ നിലനിൽപിന് ഭീഷണിയാണെന്ന്​ ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, ഇരയായവരുടെ ഉറ്റവർക്ക്​ വേഗത്തിൽ നീതികിട്ടിയെന്നാണ്​ മറ്റൊരു വിഭാഗം പ്രതികരിച്ചത്​. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമീഷൻ, ഏറ്റുമുട്ടൽ കൊലയെക്കുറിച്ച്​ അന്വേഷണത്തിന്​ ഉത്തരവിട്ടു.

വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​ 25കാ​രി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ന്ന​ശേ​ഷം ബ്ലാ​ങ്ക​റ്റി​ൽ പൊ​തി​ഞ്ഞ്​ തീ​കൊ​ളു​ത്തി​യ​ത്. ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഷാ​ദ്​​ന​ഗ​റി​ൽ ടോ​ൾ പ്ലാ​സ​ക്ക​രി​കി​ൽ യു​വ​തി സ്​​കൂ​ട്ട​ർ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തു ​ക​ണ്ട പ്ര​തി​ക​ൾ, മ​ദ്യ​പാ​ന​ത്തി​നി​ടെ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു​. യു​വ​തി പോ​യ ​ശേ​ഷം പ്ര​തി​ക​ളി​ലൊ​രാ​ൾ സ്​​കൂ​ട്ട​റി​​​ന്‍റെ കാ​റ്റ​ഴി​ച്ചു​വി​ട്ടു.

പി​ന്നീ​ട് യു​വ​തി തി​രി​ച്ചു​ വ​ന്ന​പ്പോ​ൾ മ​റ്റൊ​രു പ്ര​തി, ട​യ​ർ ന​ന്നാ​ക്കാ​ൻ സ​ഹാ​യി​ക്കാം എ​ന്നു പ​റ​ഞ്ഞ്​ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത്​ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ​നി​ന്ന്​ മ​റ്റു പ്ര​തി​ക​ൾ തു​റി​ച്ചു ​നോ​ക്കു​ന്ന​ത്​ ക​ണ്ട്​ ഭ​യ​ന്ന യു​വ​തി, ​അ​പ​രി​ചി​തന്‍റെ സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​യി. ട​യ​റി​ൽ കാ​റ്റു​നി​റ​ച്ച്​ കൊ​ണ്ടു​വ​രാം എ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ പ്ര​തി സ്​​കൂ​ട്ട​റു​മാ​യി പോ​യ​പ്പോ​ൾ യു​വ​തി ടോ​ൾ പ്ലാ​സ​ക്കു സ​മീ​പം കാ​ത്തു​നി​ന്നു.

ക​ട അ​ട​ച്ചു​പോ​യെന്നും പ​റ​ഞ്ഞ്​ ഇ​യാ​ൾ തി​രി​ച്ചു​ വ​ന്നു. തു​ട​ർ​ന്ന്​ മ​റ്റു പ്ര​തി​ക​ളും ഒ​പ്പം ​ചേ​ർ​ന്ന്​ യു​വ​തി​യെ ബ​ല​മാ​യി പി​ടി​കൂ​ടി സ​മീ​പ​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക്​ കൊ​ണ്ടു​ പോ​യി ബ​ലാ​ത്സം​ഗം ചെ​യ്​​തു. ബ​ല​പ്ര​യോ​ഗ​ത്തി​ൽ ശ്വാ​സം​മു​ട്ടി യു​വ​തി​യു​ടെ ജീ​വ​ൻ​പോ​യി. തു​ട​ർ​ന്ന്​ മൃ​ത​ദേ​ഹം ബ്ലാ​ങ്ക​റ്റി​ൽ പൊ​തി​ഞ്ഞ്​ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു കൊ​ണ്ടു​ പോ​യി തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പ്രദേശത്ത് നിന്ന് യുവതിയുടെ മൊബൈൽ ഫോൺ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.

Show Full Article
TAGS:TELANGANA Doctor MURDER Accused Killed india news malayalam news 
News Summary - Hyderabad Doctor Rape and Murder Case: Accused Killed -India News
Next Story