മകളുടെ കോളജ് ഫീസടക്കാൻ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ
text_fieldsഹൈദരാബാദ്: മകളുടെ കോളജ് ഫീസടക്കാൻ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ. സാമ്പത്തികപരാനീധതയുണ്ടായതോടെയാണ് മൊബൈൽ ആപ് വഴി ദൃശ്യങ്ങൾ സ്ട്രീം ചെയ്തത്. രണ്ട് പേരെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് പെൺകുട്ടികളുടെ ഫീസടക്കാൻ ദമ്പതികൾ ബുദ്ധിമുട്ടിയിരുന്നു. മൂത്തമകൾ ബി.ടെകിനാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ 470ൽ468 മാർക്ക് നേടി ഉന്നതപഠനത്തിനുള്ള ശ്രമത്തിലാണ്. മക്കളുടെ പഠനചെലവ് താങ്ങാൻ കഴിയാതായതോടെയാണ് ഇവർ ഇത്തരത്തിൽ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തത്.
ഓട്ടോറിക്ഷ ഡ്രൈവറായ പെൺകുട്ടികളുടെ പിതാവിന് അസുഖം മൂലം ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് ദമ്പതികളെ അംബർപേട്ടിലെ മല്ലികാർജുൻ നഗറിൽ നിന്നും അറസ്റ്റ് ചെയ്തത്. വിഡിയോ റെക്കോഡ് ചെയ്യാൻ ഉപയോഗിച്ച ഹൈ ഡെഫനിഷൻ കാമറകൾ ഉൾപ്പടെ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ദൃശ്യങ്ങൾ ചിത്രീകരിച്ച് 500 രൂപക്കാണ് ഇവർ നൽകിയിരുന്നത്. ലൈവ് സ്ട്രീമിങ്ങിന് 2,000 രൂപയും ഈടാക്കിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

