ഹൈദരാബാദ്: ആന്ധ്രപ്രേദശിൽ മാതാപിതാക്കേളാടൊപ്പം തെരുവിൽ ഉറങ്ങുകയായിരുന്ന ബാലികയെ തട്ടിയെടുത്ത് ജനുവരി 31ന് ‘സൂപ്പർ ബ്ലൂ മൂൺ’ ദിനത്തിൽ ബലിയർപ്പിച്ചു. സംഭവത്തിൽ ടാക്സി ഡ്രൈവർ രാജശേഖർ, ഭാര്യ ശ്രീലത എന്നിവരെ അറസ്റ്റുചെയ്തു.
രോഗബാധിതരായ ദമ്പതികൾ മന്ത്രവാദികളുടെ നിർദേശപ്രകാരമാണ് പൂജ നടത്തി പെൺകുട്ടിയെ തലവെട്ടിക്കൊന്നത്. പൂജ നടത്തുേമ്പാൾ കുട്ടിയുടെ കൈയിൽ കുപ്പി പാലുണ്ടായിരുന്നു. പ്രതാപ്സിങ്കാരം എന്ന സ്ഥലത്തുവെച്ച് കൊല നടത്തി ഉടൽ സമീപ നദിയിലൊഴുക്കി. തല പ്ലാസ്റ്റിക് ബാഗിലാക്കി വീട്ടിൽ കൊണ്ടുവന്ന് രാത്രി ‘ക്ഷുദ്ര പൂജ’ നടത്തുകയായിരുന്നു.
പിന്നീട് ചന്ദ്രഗ്രഹണസമയത്ത് കുട്ടിയുടെ തല വീടിെൻറ ടെറസിൽ കൊണ്ടുവെച്ചു. ഫെബ്രുവരി ഒന്നിന് ഹൈദരാബാദിലെ ഉപ്പൽ പ്രദേശത്ത് ദമ്പതികളുടെ വീട്ടിെൻറ ടെറസിൽ കുട്ടിയുടെ തല കണ്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതേതുടർന്നായിരുന്നു അറസ്റ്റ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2018 11:03 PM GMT Updated On
date_range 2018-08-17T10:30:00+05:30‘ബ്ലൂ മൂൺ’ ദിനത്തിൽ ബലി; ദമ്പതികൾ പിടിയിൽ
text_fieldsNext Story