Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈദരാബാദ്-ബംഗളൂരു വിമാനം റൺവെയിൽ തെന്നിമാറി
text_fieldsbookmark_border
ബംഗളൂരു: ഹൈദരാബാദ്-ബംഗളൂരു സ്ൈപസ് ജെറ്റ് വിമാനം റൺവെയിൽ തെന്നിമാറി. സ്പൈസ് ജെറ്റിന്‍റെ എസ്.ജി 1238 വിമാനമാണ് ബംഗളൂരു വിമാനത്താവളത്തിൽ തെന്നിമാറിയത്. യാത്രക്കാർക്ക് പരിക്കില്ല. അപകടത്തിൽ റൺവെയിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകൾ തകർന്നു.
അപകടത്തെ തുടർന്ന് റൺവെ താൽകാലികമായി അടച്ചു. ഇതേതുടർന്ന് ബംഗളൂരുവിൽ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എട്ടു സർവീസുകൾ ചെന്നൈയിലേക്കും രണ്ടെണ്ണം ത്രിച്ചിയിലേക്കും കോയമ്പത്തൂരിലേക്കും ആണ് തിരിച്ചു വിട്ടത്.
വിമാനത്തിന് തകരാർ സംഭവിച്ചിട്ടില്ലെന്ന് സ്പൈസ് ജെറ്റ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
