ഭർത്താവിനെ ജാമ്യത്തിലെടുക്കാനെത്തിയ ഭാര്യമാർ തമ്മിൽ ഏറ്റുമുട്ടി: ഭർത്താവിന് ജാമ്യം കിട്ടിയപ്പോൾ, ഭാര്യമാർ അകത്തായി
text_fieldsമീററ്റ് (ഡൽഹി): കഴിഞ്ഞദിവസം മീററ്റിലെ സിവിൽ ലൈൻസ് കോടതി പരിസരത്ത് യുവതികൾ തമ്മിൽ സംഘർഷം നടന്നു. പൊലീസെത്തി വിവരങ്ങൾ തിരക്കി. അയൽക്കാരനുമായുള്ള തർക്കത്തിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ എത്തിയതായിരുന്നു ഭാര്യമാർ. തർക്കമുണ്ടാവുകയും കോടതി പരിസരിത്ത് വെച്ച് തമ്മിലടിക്കുകയും ചെയ്തു. ഒടുവിൽ ഭാര്യമാർ ജയിലിലാവുകയും ഭർത്താവിന് ജാമ്യം ലഭിക്കുകയും ചെയ്തു.
അയൽവാസിയുമായുള്ള തർക്കത്തെ തുടർന്നാണ് പൂർവ മഹാവീർ (ഡൽഹി ഗേറ്റ് ഏരിയ) സ്വദേശിയായ ഫുർകാനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും ജയിലിലാക്കുന്നതും. അദ്ദേഹത്തെ ജാമ്യത്തിലിറക്കാനായാണ് മീററ്റിലെ സിവിൽ ലൈൻസ് കോടതിയിൽ ഭാര്യമാർ എത്തിയത്. ഫുർകാന്റെ ആദ്യ ഭാര്യ ഷബാനയും രണ്ടാം ഭാര്യ ഷഹീനും ബന്ധുക്കളോടൊപ്പമാണ് കോടതിയിൽ എത്തിയത്. പക്ഷേ, ഇതിനിടെ നിസാര കാര്യത്തെ ചൊല്ലി ഭാര്യമാരുടെ കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.
തർക്കം വലിയ സംഘർഷത്തിലേക്ക് നീങ്ങി. കോടതി പരിസരമാണെന്ന് പോലും നോക്കാതെ ഭാര്യമാരും അവരുടെ ബന്ധുക്കളും രണ്ട് ചേരിയായി തിരിയുകയും പരസ്പരം അക്രമിക്കുകയായിരുന്നു. സംഘഷവും അസഭ്യം വിളിയിലും കോടതി പരിസരം നിശ്ചലമായി. ഒടുവിൽ കോടതി പരിസരത്തുണ്ടായിരുന്ന പൊലീസ് സംഘത്തിന് ഇടപെടേണ്ടി വന്നു. സംഘർഷത്തിൽ ഇരുവിഭാഗത്തിൽ നിന്നുമുള്ള മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റതായി സൂചനയുണ്ട്. കോടതി പരിസരത്ത് സംഘർഷമുണ്ടാക്കിയ ഭാര്യമാരെയും അവരുടെ ബന്ധുകളെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതിനിടെ, ഫുർകാന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. കോടതി പരിസരത്ത് ഭാര്യമാർ തമ്മിലുണ്ടായ സംഘർഷം അപ്പോഴാണ് അറിയുന്നത്. ഇതോടെ ജാമ്യം കിട്ടി ഭർത്താവ് പുറത്തെത്തിയപ്പോൾ ഭാര്യമാർ രണ്ടും അകത്തായി. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

