Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിലെത്തിയ തന്നെ ശ്രദ്ധിക്കാതെ വീഡിയോ കോളിൽ; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

text_fields
bookmark_border
വീട്ടിലെത്തിയ തന്നെ ശ്രദ്ധിക്കാതെ വീഡിയോ കോളിൽ; ഭാര്യയുടെ കൈവെട്ടി ഭർത്താവ്
cancel

ചെന്നൈ: വീട്ടിലെത്തിയ തന്നെ ശ്രദ്ധിക്കാതെ വീഡിയോ കോളിൽ തുടർന്ന ഭാര്യയുടെ കൈവെട്ടി ഭർത്താവ്. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് ക്രൂര സംഭവം. കുടിയാട്ടം ബിച്ചനൂർപേട്ടയിലെ നെയ്ത്തുതൊഴിലാളി 41കാരനായ ശേഖർ എന്നയാൾ അറസ്റ്റിലായി. കൈയിൽ വെട്ടേറ്റ ഭാര്യ രേവതി (35) ആശുപത്രിയിൽ ചികിത്സയിലാണ്.

റീലുകൾ കണ്ടും ഫോട്ടോകൾ പോസ്റ്റ് ചെയ്തും ഓൺലൈനിൽ സുഹൃത്തുക്കളുമായി സംസാരിച്ചും രേവതി കുറച്ച് മാസങ്ങളായി ഫോണിൽ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. ഇതേച്ചൊല്ലി ശേഖറും രേവതിയും തമ്മിൽ വഴക്കുണ്ടായിരുന്നെന്നും ഇവർ പറയുന്നു. ഇതിനിടെയാണ് ക്രൂര സംഭവമുണ്ടായത്.

ഇന്നലെ രാത്രി രേവതി സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഖറിനെ ശ്രദ്ധിക്കാതെ രേവതി സംസാരം തുടർന്നു. ഇതിൽ പ്രകോപിതനായി ശേഖർ വഴക്ക് ആരംഭിച്ചു. തുടർന്ന് വലതു കൈക്ക് വെട്ടുകയായിരുന്നു.

നിലവിളിച്ച രേവതിയെ അയൽവാസികൾ ഗുഡിയാതം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർചികിത്സക്കായി വെല്ലൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ശേഖർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Husband cut wife's hand while talking on video call
Next Story