Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹുസൈനബ്ബ വധം: അഞ്ചു...

ഹുസൈനബ്ബ വധം: അഞ്ചു വി.എച്ച്.പി-ബജ്റംഗ്ദൾ പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
ഹുസൈനബ്ബ വധം: അഞ്ചു വി.എച്ച്.പി-ബജ്റംഗ്ദൾ പ്രവർത്തകർ അറസ്​റ്റിൽ
cancel

മംഗളൂരു: കാലിക്കച്ചവടക്കാരൻ ഹുസൈനബ്ബയെ (61) പൊലീസ് ഒത്താശയോടെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകരായ അഞ്ചുപേരെ അറസ്​റ്റ്​ ചെയ്തു. വിശ്വഹിന്ദു പരിഷത്​ നേതാവ് സുരേഷ് മെൻഡൻ എന്ന സൂരി (27), ബജ്റംഗ്ദൾ നേതാവ് പ്രസാദ് കൊണ്ടാടി (32), പ്രവർത്തകരായ ദീപക് ഷെട്ടി (30), രതൻ (32), ഉമേഷ് ഷെട്ടി (28) എന്നിവരാണ് അറസ്​റ്റിലായതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിമ്പാർഗി പറഞ്ഞു.

സംഭവത്തിനുശേഷം കാണാതായ സുരേഷി​െനയും കൂട്ടാളികളായ ദീപക് ഷെട്ടി, പ്രസാദ് എന്നിവരെയും ബെള്ളാരിയിൽനിന്നാണ് പിടികൂടിയത്. ഉമേഷിനേയും രതനേയും ഉഡുപ്പിയിൽനിന്നും. സംഭവവുമായി ബന്ധപ്പെട്ട് ഹരിയടുക്ക പൊലീസ് സബ് ഇൻസ്പെക്ടർ ഡി.എൻ. കുമാറിനെ സസ്പെൻഡ്​ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHusainabba Murder
News Summary - Husainabba Murder - India News
Next Story