Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ നിയന്ത്രണം...

കോവിഡ്​ നിയന്ത്രണം ലംഘിച്ച്​ ഹരിദ്വാറിൽ ഗംഗസ്​നാനം; പ​ങ്കെടുത്തത്​ നിരവധിപേർ

text_fields
bookmark_border
കോവിഡ്​ നിയന്ത്രണം ലംഘിച്ച്​ ഹരിദ്വാറിൽ ഗംഗസ്​നാനം; പ​ങ്കെടുത്തത്​ നിരവധിപേർ
cancel

ഡെറാഡൂൺ: കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച ഹരിദ്വാറിൽ ഗംഗ സ്​നാനത്തിനെത്തിയത്​ നൂറുകണക്കിന്​ ആളുകൾ. ഗംഗ ദസ്​റയോട്​ അനുബന്ധിച്ച്​ ഞായറാഴ്​ചയാണ്​ സ്​നാനം നടത്ത്​. മാസ്​ക്​ ധരിക്കാതൊയിരുന്നു നൂറുകണക്കിന്​ ആളുകൾ നദിയിലിറങ്ങിയത്​. കോവിഡ്​ രണ്ടാം തരംഗത്തി​െൻറ പശ്​ചാത്തലത്തിൽ ഗംഗ ദസ്​റ ചടങ്ങ്​ മാത്രമായി നടത്തുമെന്ന്​ ഉത്തരാഖണ്ഡ്​ പൊലീസ്​ അറിയിച്ചിരുന്നുവെങ്കിലും ജനങ്ങൾ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു.

ഹരിദ്വാറിന്​ പുറമേ ഉത്തർപ്രദേശിലെ ഫറൂഖാബാദിലും നിരവധി പേർ ഗംഗ സ്​നാനത്തിനായി എത്തി. ഇവിടെയും കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിക്കപ്പെട്ടു. മാസ്​കുകളും സാമൂഹിക അകലവും ഇല്ലാതൊയിരുന്നു ഇവിടെയും ഗംഗ സ്​നാനം. ജനങ്ങളോട്​ വീടുകളിൽ ഗംഗ ദസ്​റ ആഘോഷിക്കാനാണ്​ നിർദേശിച്ചിരുന്നത്​. എന്നാൽ ആളുകൾ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായവരെ മാത്രമാണ്​ ഹരിദ്വാറിലേക്ക്​ കടത്തിവിട്ടതെന്ന്​ പൊലീസ്​ പറഞ്ഞു.

വിവിധ മതസംഘടനകളുമായി നടത്തിയ ചർച്ചക്കൊടുവിൽ ഹരിദ്വാറിൽ ഗംഗ ദസ്​റ ചടങ്ങ്​ മാത്രമാക്കാൻ തീരുമാനിച്ചതായി ഉത്തരാഖണ്ഡ്​ പൊലീസ്​ അറിയിച്ചിരുന്നു. എന്നാൽ, പൊലീസും സംസ്ഥാന ഭരണകൂടവും ഏർപ്പെടുത്തിയ നിയ​ന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയാറായില്ല. നേരത്തെ ഹരിദ്വാറിൽ നടന്ന കുംഭമേളക്കിടെ നിരവധി പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായിരുന്ന സാഹചര്യത്തിൽ നടത്തിയ കുംഭമേളക്കിടെ വിമർശനം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganga Dussehra
News Summary - Hundreds take holy dip in Ganga in Haridwar, Farrukhabad flouting Covid-19 norms
Next Story