Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ...

ഗുജറാത്തിൽ അന്തർസംസ്​ഥാന തൊഴിലാളികൾ പ്രതിഷേധവുമായി വീണ്ടും തെരുവിൽ

text_fields
bookmark_border
ഗുജറാത്തിൽ അന്തർസംസ്​ഥാന തൊഴിലാളികൾ പ്രതിഷേധവുമായി വീണ്ടും തെരുവിൽ
cancel
camera_alt????????? ??????? ???????? ?????????????? ???????????? ????????????? ????????????? ?????????????? ???????????????? ??????? ??????????

സൂറത്ത്​: ഗുജറാത്തിലെ സൂറത്തിൽ നാട്ടിൽ പോകാൻ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട്​ നൂറുകണക്കിന് അന്തർസംസ്​ഥാന തൊഴിലാളികൾ തെരുവിലിറങ്ങി. ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ്​ ഇവിടെ തൊഴിലാളികൾ കൂട്ടമായി പ്രതിഷേധിക്കുന് നത്​.

ഡയമണ്ട് ബോഴ്‌സിലാണ് ചൊവ്വാഴ്​ച പ്രതിഷേധം അരങ്ങേറിയത്​. അക്രമാസക്​തരായ തൊഴിലാളികൾ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി. നിർമ്മാണ സ്ഥലത്തെ ചില്ലുവാതിലുകൾ എറിഞ്ഞു തകർത്തു. പൊലീസിനെ വിളിച്ചുവരുത്തിയാണ്​ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്​.

സൂറത്തിലെ ദിൻഡോലിയിലും പ്രതിഷേധം അരങ്ങേറി. റെയിൽ‌വേ ട്രാക്കുകളിലിറങ്ങിയ നൂറുകണക്കിന് തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിനു നേരെ കല്ലേറുണ്ടായി.

ഉത്തർപ്രദേശ്, ബീഹാർ, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ സംസ്​ഥാനങ്ങളിൽനിന്ന്​ ലക്ഷക്കണക്കിന്​ തൊഴിലാളികളാണ്​ സൂറത്തിൽ ജോലിചെയ്യുന്നത്​. മാർച്ച്​ 24ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതുമുതൽ തൊഴിലും കൂലിയും ഇല്ലാതായ ഇവർ കടുത്ത ദുരിതത്തിലാണ്​. മേയ്​ 15 വരെ ലോക്​ഡൗൺ നീട്ടുമെന്ന വാർത്ത കൂടി പരന്നതോ​ടെ​ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suratprotestgujratMigrant workerscovid 19lockdown
News Summary - Hundreds of migrant workers protest in Surat for third time in less than a month
Next Story