Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമനുഷ്യക്കടത്ത്​;...

മനുഷ്യക്കടത്ത്​; മംഗളൂരുവിൽ 38 ശ്രീലങ്കൻ സ്വദേശികൾ അറസ്​റ്റിൽ

text_fields
bookmark_border
Human trafficking manglore
cancel

ബംഗളൂരു: മനുഷ്യക്കടത്ത്​ റാക്കറ്റുമായി ബന്ധപ്പെട്ട്​ 38 ശ്രീലങ്കൻ പൗരന്മാരെ മംഗളൂരു പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കാനഡയിലേക്ക്​ കടക്കാൻ ലക്ഷ്യമി​ട്ട പ്രതികൾ മംഗളൂരുവിൽ മൂന്നിടത്തായി താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞ മാർച്ചിൽ ഇവരെ ഏജൻറുമാർ ​ശ്രീലങ്കയിൽനിന്ന്​ ബോട്ടിൽ തമിഴ്​നാട്ടി​െല തൂത്തുക്കുടിയിലും പിന്നീട്​ മേയിൽ ബംഗളൂരു വഴി മംഗളൂരുവിലും എത്തിക്കുകയായിരുന്നെന്ന്​ മംഗളൂരു സിറ്റി പൊലീസ്​ കമീഷണർ എൻ. ശശികുമാർ പറഞ്ഞു.

ശ്രീലങ്കൻ പൗരന്മാർക്ക്​ ഒളിച്ചു താമസിക്കാൻ സഹായം നൽകിയ എട്ട്​ തദ്ദേശീയരും പിടിയിലായി. തമിഴ്​നാട്​ പൊലീസ്​ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ്​ നടപടി. പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനു പുറമെ, പാസ്​പോർട്ട്​ ആക്​ട്​, ഫോറിനേഴ്​സ്​ ആക്​ട്​ എന്നിവ പ്രകാരവും കേസ്​ രജിസ്​റ്റർ ചെയ്​തു.

സംഭവം പ്രഥമദൃഷ്​ട്യാ മനുഷ്യക്കടത്തായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശ്രീലങ്കൻ വിദേശകാര്യ ഉദ്യോഗസ്​ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. കാനഡയിലേക്ക്​ കൊണ്ടുപോവാനെന്ന ​േപരിൽ ശ്രീലങ്കയിലെ ഏജൻറ്​ മൂന്നു ലക്ഷത്തിലേറെ രൂപ വീതം ഇവരിൽനിന്ന്​ വാങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human traffickingmangaloreSri Lankan
News Summary - Human trafficking; 38 Sri Lankans arrested in Mangalore
Next Story