കൂടോത്ര ഭയം; മൂന്നു വയസ്സുകാരിയെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ട് കൊന്നു
text_fieldsമുംബൈ: കൂടോത്രം ഭയന്ന് യുവാവ് സുഹൃത്തിെൻറ മൂന്നു വയസ്സുള്ള കുട്ടിയെ കെട്ടിടത്തി ൽനിന്ന് തള്ളിയിട്ട് കൊന്നു. അനിൽ ചൗഗാനിയാണ് (43) കൊളാബയിലെ തെൻറ മുറിയിൽനിന്ന് സ ുഹൃത്ത് പ്രേംലാൽ ഹാതിരമണിയുടെ മകൾ ഷനായയെ 20 അടി താഴ്ചയിലേക്കു തള്ളിയിട്ടത്. ഷനാ യയുടെ ഇരട്ട സഹോദരിയെയും കൊല്ലാൻ പദ്ധതിയിട്ടെങ്കിലും അനിൽ പേടിച്ച് പിന്തിരിഞ്ഞതായി െപാലീസ് പറഞ്ഞു.
15 വർഷമായി മൊറോക്കോയിൽ കുടുംബസമേതം കഴിയുന്ന യുവാവ് ആറു മാസം മുമ്പാണ് വീട്ടിലെത്തിയത്. കൂടുതൽ സമയവും പ്രേംലാലിെൻറ വീട്ടിലായിരുന്നു ചെലവഴിച്ചിരുന്നത്. മറ്റുള്ളവരോട് അധികം ഇടപഴകിയിരുന്നില്ല. ശനിയാഴ്ച വൈകീട്ട് ഇരട്ട കുട്ടികളെയും അവരുടെ സഹോദരനെയും പ്രേംലാലിെൻറ സമ്മതത്തോടെ തെൻറ ഫ്ലാറ്റിൽ കൊണ്ടുപോയി. ആയയും ഒപ്പമുണ്ടായിരുന്നു.
കൈയിലായ ചോക്ലറ്റ് കഴുകാനെന്ന വ്യാജേന ഷനായയെ മുറിയിലേക്കു കൊണ്ടുപോയശേഷം ജനലിലൂടെ തള്ളി താഴെയിടുകയായിരുന്നു. സംഭവത്തിൽ പകച്ചുപോയ യുവാവ് തുടർന്ന് വാതിലടച്ച് കുറ്റിയിട്ടു.
പൊലീസിനെ വിവരമറിയിച്ചത് അനിൽ തന്നെയാണ്. ഇദ്ദേഹത്തിെൻറ ഡയറിയിൽ ഇരട്ടകളെ കൊല്ലണമെന്ന് എഴുതിയത് കണ്ടെത്തി. തനിക്കെതിരെ ആരോ മന്ത്രവാദം ചെയ്യുന്നുവെന്നും അതിൽനിന്ന് രക്ഷനേടാൻ കുട്ടികളെ ബലിനൽകണമെന്നും ആരോ പ്രേരിപ്പിച്ചതായാണ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
