കോടതി കുറ്റമുക്തനാക്കിയ തിരുമുരുകനെ മറ്റൊരു കേസിൽ അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ സാമൂഹിക പ്രവർത്തകൻ തിരുമുരുകൻ ഗാന്ധിയെ തമിഴ്നാട് പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്റ്റെർലൈറ്റ് പൊലീസ് വെടിവെപ്പിൽ 13പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജനീവയിൽ െഎക്യരാഷ്ട്രസഭ മനുഷ്യാവകാശ സെമിനാറിൽ നടത്തിയ പ്രസംഗം ഫേസ്ബുക്കിൽ പോസ്റ്റിട്ട കേസിൽ വ്യാഴാഴ്ച ബംഗളൂരു വിമാനത്താവളത്തിൽവെച്ച് അറസ്റ്റിലായ തിരുമുരുകനെ റിമാൻഡ് ചെയ്യാൻ വെള്ളിയാഴ്ച സൈദാപേട്ട മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതേ തുടർന്ന് കോടതിയിൽനിന്ന് തിരുമുരുകനെ ചെന്നൈ എഗ്മോറിലെ പഴയ സിറ്റി പൊലീസ് കമീഷണർ ഒാഫിസിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച രാത്രി പ്രസ്തുത കേസിൽനിന്ന് വിട്ടയക്കെപ്പെട്ടങ്കിലും പുറത്തുകാത്തുനിന്ന റോയപേട്ട പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. 2017ൽ റോയപേട്ടയിൽ പൊലീസിെൻറ അനുമതിയില്ലാതെ പെരിയാർ പ്രതിമക്ക് മാലയിടൽ ചടങ്ങ് നടത്തിയ കേസിലാണ് അറസ്റ്റ്. തുടർന്ന് തിരുമുരുകനെ കോടതിയിൽ ഹാജരാക്കി പുഴൽ ജയിലിലടച്ചു.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി ഇദ്ദേഹത്തിെൻറ പേരിൽ 22 പൊലീസ് കേസുകളുണ്ട്. ഇവയെല്ലാം ക്രോഡീകരിച്ച് ഗുണ്ടാനിയമം ചുമത്തി ജയിൽമോചനം അസാധ്യമാക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അനുയായികൾ ആരോപിക്കുന്നു. അറസ്റ്റിൽ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയകക്ഷികൾ പ്രതിഷേധിച്ചു.
തമിഴ്നാട്ടിലെ വിവിധ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടെപടുന്ന ‘മേയ് 17’എന്ന സംഘടനയുടെ സ്ഥാപക പ്രസിഡൻറാണ് തിരുമുരുകൻ ഗാന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
