Begin typing your search above and press return to search.
exit_to_app
exit_to_app
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; സനാതന്‍ സന്‍സ്തയില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന്
cancel

മുംബൈ: മാ​വോ​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച് മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍ത്ത​ക​രെ വേ​ട്ട​യാ​ടു​ന്ന​ത് തീ​വ്ര​ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ സ​നാ​ത​ന്‍ സ​ന്‍സ്ത​െ​ക്ക​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍നി​ന്ന് ജ​ന​ശ്ര​ദ്ധ​മാ​റ്റാ​നെ​ന്ന് ആ​രോ​പ​ണം. റി​ട്ട. ജ​സ്​​റ്റി​സ് ബി.​ജി. കൊ​ല്‍സെ പാ​ട്ടീ​ല്‍, ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​റു​ടെ പേ​ര​ക്കു​ട്ടി​യും ദ​ലി​ത് നേ​താ​വു​മാ​യ പ്ര​കാ​ശ് അം​ബേ​ദ്ക​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ​ര​സ്യ​മാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഡോ. ​ന​രേ​ന്ദ്ര ദാ​ഭോ​ല്‍ക്ക​ര്‍, ഗൗ​രി ല​ങ്കേ​ഷ് കൊ​ല​പാ​ത​ക കേ​സു​ക​ളി​ലും സ്ഫോ​ട​ന ആ​സൂ​ത്ര​ണ കേ​സി​ലും സ​നാ​ത​ന്‍ സ​ന്‍സ്ത​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​യാ​ണ് സി.​ബി.​ഐ, ക​ര്‍ണാ​ട​ക പൊ​ലീ​സ്, മ​ഹാ​രാ​ഷ്​​ട്ര എ.​ടി.​എ​സ് എ​ന്നീ ഏ​ജ​ന്‍സി​ക​ള്‍ അ​റ​സ്​​റ്റു​ചെ​യ്ത​ത്. ഗൗ​രി ല​ങ്കേ​ഷ് കേ​സി​ല്‍ ക​ര്‍ണാ​ട​ക പൊ​ലീ​സ് ന​ട​ത്തി​യ അ​റ​സ്​​റ്റും ക​െ​ണ്ട​ത്തി​യ തെ​ളി​വു​ക​ളു​മാ​ണ് ദാ​ഭോ​ല്‍ക്ക​ര്‍ കേ​സി​ലും സ്ഫോ​ട​ന ആ​സൂ​ത്ര​ണ കേ​സി​ലും അ​റ​സ്​​റ്റു​ക​ള്‍ക്ക് വ​ഴി​വെ​ച്ച​ത്. 

സ്ഫോ​ട​ന ആ​സൂ​ത്ര​ണ കേ​സി​ലെ അ​റ​സ്​​റ്റ്​ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പു​ണെ​യി​ല്‍ ദ​ലി​ത​രും സ​വ​ര്‍ണ​രും ഏ​റ്റു​മു​ട്ടി​യ ഭീ​മ-​കൊ​റേ​ഗാ​വ് സം​ഘ​ര്‍ഷ കേ​സി​ല്‍ രാ​ജ്യ​ത്തി​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി അ​ഞ്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്​​റ്റി​ലാ​കു​ന്ന​ത്. സ്ഫോ​ട​ന​ക്കേ​സി​ല്‍ എ.​ടി.​എ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​വ​രി​ല്‍ അ​വി​നാ​ഷ് പ​വാ​ര്‍, സു​ധാ​ന്‍വ ഗോ​ന്ത​േ​ല​ക്ക​ര്‍ എ​ന്നി​വ​ര്‍ ഭി​ടെ ഗു​രു​ജി എ​ന്ന​റി​യ​പ്പെ​ടു​ന്ന തീ​വ്ര ഹി​ന്ദു​ത്വ നേ​താ​വ് സ​മ്പാ​ജി ഭി​ഡെ​യു​ടെ അ​നു​യാ​യി​ക​ളാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച് ചൊ​വ്വാ​ഴ്ച മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​രെ അ​റ​സ്​​റ്റു​ചെ​യ്ത​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. 

ദ​ലി​ത്, സ​വ​ര്‍ണ സം​ഘ​ര്‍ഷ​ത്തി​ന് പ്ര​കോ​പി​പ്പി​ച്ച​താ​യി ആ​ദ്യം ആ​രോ​പി​ക്ക​പ്പെ​ട്ട​ത് സ​മ്പാ​ജി ഭി​ഡെ​യും മ​റ്റൊ​രു ഹി​ന്ദു​ത്വ നേ​താ​വ് മി​ലി​ന്ദ് എ​ക്ബോ​ട്ടെ​യു​മാ​ണെ​ന്നാ​ണ് നേ​ര​േ​ത്ത ഐ.​ജി ന​ന്‍ഗ്രെ പാ​ട്ടീ​ല്‍ സ​ര്‍ക്കാ​റി​ന് ന​ല്‍കി​യ റി​പ്പോ​ര്‍ട്ടും മ​ഹാ​രാ​ഷ്​​ട്ര സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ആ​ദ്യം ന​ല്‍കി​യ സ​ത്യ​വാ​ങ്മൂ​ല​വു​മെ​ന്ന്​ ജ​സ്​​റ്റി​സ്​ കൊ​ല്‍സെ പാ​ട്ടീ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് പു​ണെ സം​ഘ​ര്‍ഷ​ത്തി​നു​പി​ന്നി​ല്‍ മാ​േ​വാ​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച് പൊ​ലീ​സ് കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു​. എ​ല്‍ഗാ​ര്‍ പ​രി​ഷ​ത്തി​ല്‍ 300ഓ​ളം ദ​ലി​ത്, ഇ​ട​ത്, മ​റാ​ത്ത, മു​സ്​​ലിം സം​ഘ​ട​ന​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. എ​ല്‍ഗാ​ര്‍ പ​രി​ഷ​ത്തി​ലെ പ്ര​കോ​പ​ന​മാ​ണ് സം​ഘ​ര്‍ഷ​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് കേ​സ്. ഇത്​ തീ​വ്ര​ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ള്‍ക്ക് എ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീക്കമാണെന്നും  ജ​സ്​​റ്റി​സ്​ കൊ​ല്‍സെ പാ​ട്ടീ​ല്‍ ആരോപിച്ചു.

അറസ്റ്റിലായവർ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടെന്ന്​
മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ് സം​ഘ​ര്‍ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്​​റ്റി​ലാ​യ തെ​ലു​ഗ്​ ക​വി വ​ര​വ​ര റാ​വു, അ​ഭി​ഭാ​ഷ​ക​രും ആ​ക്ടി​വി​സ്​​റ്റു​ക​ളു​മാ​യ വെ​ർ​ണ​ന്‍ ഗോ​ണ്‍സാ​ല്‍വ​സ്, അ​രു​ണ്‍ ഫെ​രേ​ര എ​ന്നി​വ​ര്‍ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി.​പി.​ഐ (മാ​വോ​യി​സ്​​റ്റ്) അം​ഗ​ങ്ങ​ളാ​ണെ​ന്ന് കോ​ട​തി​യി​ല്‍ പു​ണെ പൊ​ലീ​സ്. മാ​വോ​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച് അ​ഞ്ചു​പേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച പൊ​ലീ​സ് ഹൈ​ദ​രാ​ബാ​ദ്, ഡ​ല്‍ഹി, ഫ​രീ​ദാ​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​യി അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഡ​ല്‍ഹി​യി​ല്‍ അ​റ​സ്​​റ്റി​ലാ​യ പ​ത്ര​പ്ര​വ​ര്‍ത്ത​ക​ന്‍ ഗൗ​തം ന​വ്​​ല​ഖ, ഫ​രീ​ദാ​ബാ​ദി​ല്‍ അ​റ​സ്​​റ്റി​ലാ​യ അ​ഭി​ഭാ​ഷ​ക സു​ധ ഭ​ര​ദ്വാ​ജ് എ​ന്നി​വ​രു​ടെ ട്രാ​ന്‍സി​റ്റ് റി​മാ​ൻ​ഡ്​ യ​ഥാ​ക്ര​മം ഡ​ല്‍ഹി ഹൈ​കോ​ട​തി​യും പ​ഞ്ചാ​ബ്-​ഹ​രി​യാ​ന കോ​ട​തി​യും ത​ട​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് പു​ണെ​ക്ക് എ​ത്തി​ക്കാ​ൻ  ക​ഴി​ഞ്ഞി​ല്ല. 

വ​ന്‍ സു​ര​ക്ഷ​യോ​ടെ​യാ​ണ് വ​ര​വ​ര റാ​വു, ഗോ​ണ്‍സാ​ല്‍വ​സ്, അ​രു​ണ്‍ ഫെ​രേ​ര എ​ന്നി​വ​രെ പു​ണെ സെ​ഷ​ന്‍സ് കോ​ട​തി​യി​ല്‍ ഹാ​ജ​റാ​ക്കി​യ​ത്. ഇ​വ​രു​ടെ റി​മാ​ൻ​ഡി​നാ​യി വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പു​ണെ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത അ​ഞ്ചു​പേ​രെ​യും പൊ​ലീ​സ്, ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ വെ​ക്കു​ന്ന​ത് ത​ട​ഞ്ഞ് സു​പ്രീം​കോ​ട​തി  ഉ​ത്ത​ര​വ്​ വ​ന്ന​ത്. അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ ത​ട​വി​ല്‍ പാ​ര്‍പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. ഇ​ത്​ പു​ണെ പൊ​ലീ​സി​നും മ​ഹാ​രാ​ഷ്​​ട്ര സ​ര്‍ക്കാ​റി​നും ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. മൂ​ന്നു​പേ​രും മാ​വോ​വാ​ദി​ക​ളാ​ണെ​ന്നും നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തോ​ട് അ​സ​ഹി​ഷ്ണു​ത ഉ​ള്ള​വ​രാ​ണെ​ന്നും പ്ര​മു​ഖ നേ​താ​ക്ക​ളെ വ​ധി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ന്നു​മാ​ണ് പു​ണെ സെ​ഷ​ന്‍സ്  ജ​ഡ്ജി കെ.​ഡി. വ​ധാ​നെ​ക്ക് മു​ന്നി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ച​ത്.

വ​ര​വ​ര റാ​വു​വും നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പീ​പ്​​ള്‍സ് ലോ​യേ​ഴ്​​സി​​​​െൻറ സു​രേ​ന്ദ്ര ഗാ​ഡ്ലി​ങ്ങും ത​മ്മി​ല്‍ ഇ​ത് ച​ര്‍ച്ച​ചെ​യ്ത ഇ-​മെ​യി​ല്‍ ക​െ​ണ്ട​ത്തി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു. നേ​പ്പാ​ളി​ല്‍നി​ന്നും ക​ശ്മീ​രി​ല്‍നി​ന്നും ഇ​വ​ര്‍ക്ക്​  സ​ഹാ​യം എ​ത്തി​യ​താ​യും പൊ​ലീ​സ് ആ​രോ​പി​ച്ചു. പൊ​ലീ​സ്​ ന​ട​പ​ടി​യെ മ​ഹാ​രാ​ഷ്​​ട്ര സ​ര്‍ക്കാ​ര്‍ ന്യാ​യീ​ക​രി​ച്ചു. തെ​ളി​വു​ക​ള്‍ ക​െ​ണ്ട​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് അ​റ​സ്​​റ്റെ​ന്നും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ദീ​പ​ക് ക​സാ​ര്‍ക​ര്‍ പ​റ​ഞ്ഞു. 

Show Full Article
TAGS:Human Right Workers Arrest Sanatan Sanstha india news malayalam news 
News Summary - Human Right Workers Arrest for help Sanatan Sanstha -India News
Next Story