Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ധ്യ​പ്ര​ദേ​ശി​ൽ...

മ​ധ്യ​പ്ര​ദേ​ശി​ൽ ദ​ലി​ത് യു​വാ​വി​ന്റെ മു​ഖ​ത്ത് മ​നു​ഷ്യ​വി​സ​ർ​ജ്യം എ​റി​ഞ്ഞു

text_fields
bookmark_border
police case-fine
cancel

ഛത്ത​ർ​പൂ​ർ (മ​ധ്യ​പ്ര​ദേ​ശ്): ഗ്രീ​സ് പു​ര​ണ്ട കൈ​കൊ​ണ്ട് അ​ബ​ദ്ധ​ത്തി​ൽ സ്പ​ർ​ശി​ച്ച​തി​ന് ദ​ലി​ത് യു​വാ​വി​നു​മേ​ൽ മ​നു​ഷ്യ വി​സ​ർ​ജ്യം എ​റി​ഞ്ഞു. ദ​ശ​ര​ഥ് അ​ഹി​ർ​വാ​രാ​ണ് (45) ഇ​തു​സം​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ബി​കൗ​ര ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

പ​ഞ്ചാ​യ​ത്തി​നാ​യി ഓ​ട നി​ർ​മി​ക്കു​ന്ന ജോ​ലി​യി​ൽ ഏ​ർ​​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ദ​ശ​ര​ഥ്. ഇ​തി​നു സ​മീ​പം ഹാ​ൻ​ഡ് പ​മ്പി​ന​രി​കി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന രാം​കൃ​പാ​ൽ പ​ട്ടേ​ലി​ന്റെ ദേ​ഹ​ത്ത് ദ​ശ​ര​ഥി​ന്റെ കൈ ​അ​ബ​ദ്ധ​ത്തി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച പ​ട്ടേ​ൽ, ക​പ്പി​ൽ മ​നു​ഷ്യ​വി​സ​ർ​ജം കൊ​ണ്ടു​വ​ന്ന് ദ​ശ​ര​ഥി​ന്റെ മു​ഖ​ത്തും ദേ​ഹ​ത്തും എ​റി​യു​ക​യാ​യി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ച്ചെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ത​നി​ക്ക് 600 രൂ​പ പി​ഴ​യി​ടു​ക​യാ​യി​രു​ന്നെ​ന്ന് ദ​ശ​ര​ഥ് പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം പ​ട്ടേ​ലി​നെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് സ​ബ് ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ മ​ൻ​മോ​ഹ​ൻ സി​ങ് ബാ​ഗേ​ൽ പ​റ​ഞ്ഞു. സി​ദ്ധി ജി​ല്ല​യി​ൽ ആ​ദി​വാ​സി യു​വാ​വി​ന്റെ​മേ​ൽ പ്രാ​േ​ദ​ശി​ക ബി.​ജെ.​പി നേ​താ​വ് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വം പു​റ​ത്തു​വ​ന്ന് ആ​ഴ്ച​ക​ൾ പി​ന്നി​ടു​മ്പോ​ഴാ​ണ് പു​തി​യ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humanexcrementthrown
News Summary - Human excrement thrown on Dalit youth's face in Madhya Pradesh
Next Story