Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ...

വാക്​സിൻ പാസ്​പോർട്ട്​ ഏർപ്പെടുത്താനുള്ള നീക്കത്തെ എതിർത്ത്​ ഇന്ത്യ

text_fields
bookmark_border
വാക്​സിൻ പാസ്​പോർട്ട്​ ഏർപ്പെടുത്താനുള്ള നീക്കത്തെ എതിർത്ത്​ ഇന്ത്യ
cancel

ന്യൂഡൽഹി: വാക്​സിൻ ​പാസ്​പോർട്ട്​ ഏർപ്പെടുത്താനുള്ള നീക്കത്തെ എതിർത്ത്​ ഇന്ത്യ. ജി 7 രാജ്യങ്ങളുടെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ്​ ഇന്ത്യ എതിർപ്പ്​ അറിയിച്ചത്​. വാക്സിൻ പാസ്​പോർട്ട്​ ഏർപ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്ന്​ ഇന്ത്യ നിലപാടെടുത്തു. രാജ്യത്ത്​ മൂന്ന്​ ശതമാനം ജനങ്ങൾക്ക്​ മാത്രമാണ്​ ഇതുവരെ വാക്​സിൻ നൽകിയത്​. ​

ജി 7 രാജ്യങ്ങളുടെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. യോഗത്തിൽ പ​ങ്കെടുത്ത ആരോഗ്യമന്ത്രി ഹർഷവർധനനാണ്​ എതിർപ്പുമായി രംഗത്തെത്തിയത്​. വാക്​സിൻ പാസ്​പോർട്ട്​ ഏർപ്പെടുത്തുന്നതിൽ ഇന്ത്യക്ക്​ ഏതിർപ്പുണ്ട്​. വികസ്വര രാജ്യങ്ങളിൽ കുറച്ച്​ പേർക്ക്​ മാത്രമാണ്​ വാക്​സിൻ ലഭ്യമായിട്ടുള്ളത്​​. എല്ലാവർക്കും വാക്​സിൻ ലഭിക്കാവുന്ന സാഹചര്യം വികസ്വര രാജ്യങ്ങളിലില്ല. ഈയൊരു സാഹചര്യത്തിൽ വാക്​സിൻ പാസ്​പോർട്ട്​ ഏർപ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്ന്​ ഹർഷ വർധൻ പറഞ്ഞു.

വാക്​സി​െൻറ ഫലപ്രാപ്​തിയെ കുറിച്ച്​ ബോധ്യമായതിന്​ ശേഷം മാത്രം പാസ്​പോർട്ട്​ ഏർപ്പെടുത്തന്നതിനെ കുറിച്ച്​ ചിന്തിച്ചാൽ മതി. എല്ലാവർക്കും വാക്​സിൻ ലഭ്യമാക്കാനുള്ള നടപടികൾ ലോകാരോഗ്യസംഘടന സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine passportcovid vaccine
News Summary - "Hugely Discriminatory": India Opposes Vaccine Passports At G7 Meet
Next Story