Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്കുകളിൽ ക്ലർക്ക്​...

ബാങ്കുകളിൽ ക്ലർക്ക്​ നിയമനത്തിൽ വൻ കുറവ്

text_fields
bookmark_border
ബാങ്കുകളിൽ ക്ലർക്ക്​ നിയമനത്തിൽ വൻ കുറവ്
cancel

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ലെ ക്ല​റി​ക്ക​ൽ ത​സ്​​തി​ക​യി​ൽ ക​ഴി​ഞ്ഞ ആ​റ്​ വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്​ ക്ര​മാ​നു​ഗ​ത​മാ​യ ഇ​ടി​വ്. 2016-'17ൽ 30,000 ​ക്ല​ർ​ക്കു​മാ​രെ നി​യ​മി​ച്ച സ്ഥാ​ന​ത്ത്​ 2021-'22ൽ 2500 ​ക്ല​ർ​ക്കു​മാ​രെ മാ​ത്ര​മാ​ണ്​ നി​യ​മി​ക്കാ​ൻ ന​ട​പ​ടി നീ​ങ്ങു​ന്ന​ത്.ഇ​ത്ര​യും കു​റ​വ്​ നി​യ​മ​നം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യി​ൽ ക്ല​റി​ക്ക​ൽ ത​സ്​​തി​ക​യി​ൽ 8500 അ​പ്ര​ൻ​റീ​സു​മാ​രെ നി​യ​മി​ക്കാ​നു​ള്ള നീ​ക്കം വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

2017-'18ൽ 19,243, 2018-'19​ൽ 7883, 2019-'20ൽ 7275, 2020-'21​ൽ 18,954 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക്ല​ർ​ക്കു​മാ​രു​ടെ നി​യ​മ​നം. എ​ല്ലാ വ​ർ​ഷ​വും വ​ൻ​തോ​തി​ൽ വി​ര​മി​ക്ക​ൽ ന​ട​ക്കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​െ​ട ല​യ​നം, ചി​ല സ്വ​കാ​ര്യ ​മേ​ഖ​ല ബാ​ങ്കു​ക​ളി​ലെ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ മൂ​ലം രാ​ജിെ​വ​ച്ചും സ്വ​യം വി​ര​മി​ക്ക​ൽ വാ​ങ്ങി​യും പോ​കു​ന്ന​വ​രു​ടെ എ​ണ്ണം പെ​രു​കു​ക​യാ​ണ്.

എ​സ്.​ബി.​ഐ​യി​ലെ അ​പ്ര​ൻ​റീ​സ്​ നി​യ​മ​ന നീ​ക്കം പി​ൻ​വ​ലി​ക്കാ​നും സ്ഥി​രം നി​യ​മ​നം ന​ട​ത്താ​നും ഇ​​ട​പെ​ട​ൽ വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ആ​ൾ ഇ​ന്ത്യ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ, നാ​ഷ​ണ​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ബാ​ങ്ക്​ എം​പ്ലോ​യീ​സ്, നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ്​ ബാ​ങ്ക്​ വ​ർ​ക്കേ​ഴ്​​സ്, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ ഇ​ന്ത്യ​ൻ ബാ​ങ്ക്​​സ്​ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജി. ​രാ​ജ്​​കി​ര​ണി​ന്​ ക​ത്ത്​ ന​ൽ​കി. അ​പ്ര​ൻ​റീ​സ്​ നി​യ​മ​ത്തി​െൻറ ദു​രു​​പ​യോ​ഗ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. അ​പ്ര​ൻ​റീ​സു​ക​ളെ നി​യ​മി​ച്ച ചി​ല ബാ​ങ്കു​ക​ൾ തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​െൻറ പേ​രി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​ർ ചെ​യ്യു​ന്ന ജോ​ലി​ക​ൾ ഏ​ൽ​പി​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ടെ​ന്ന്​ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BankClerk appoinment
News Summary - Huge shortage of clerk appointments in banks
Next Story