
അതിരാവിലെ വീട്ടുവാതിൽക്കൽ അപ്രതീക്ഷിത അതിഥിയായി ഭീമൻ മുതല; വൈറൽ വിഡിയോ
text_fieldsകൊളംബോ: അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ടതിെൻറ ഞെട്ടലിലാണ് ശ്രീലങ്കൻ കുടുംബം. അതിഥിയാകെട്ട ഭീമൻ മുതലയും.
എട്ടടി നീളം വരുന്ന മുതല വീടിെൻറ വാതിലിന് മുമ്പിൽ തമ്പടിച്ചിരിക്കുകയായിരുന്നു. രാവിലെ അഞ്ചുമണിയോടെയാണ് മുതല വീട്ടിലെത്തിയത്. ഉടൻ തന്നെ വന്യജീവി വിഭാഗം അധികൃതരെ വിവരം അറിയിച്ചു. മണിക്കൂറുകൾക്കകം മുതലയെ പിടികൂടാൻ സംഘം അനുരാധപുരയിലെ വീട്ടിലെത്തുകയായിരുന്നു.
മുതലയെ പിടികൂടാൻ അധികൃതർ ശ്രമിക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നു. വനപാലകർ പിടികൂടാൻ ശ്രമിക്കുേമ്പാൾ മുതല കുതറിമാറുന്നതും ദൃശ്യങ്ങളിൽ കാണാം. മുതലയെ കാണാൻ നിരവധി പേരാണ് വീടിന് പുറത്ത് തടിച്ചുകൂടിയത്.
ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് അധികൃതർ മുതലയെ പിടികൂടുന്നത്. മകിച്ചിയാവ തടാകത്തിൽനിന്ന് ഭക്ഷണവും വെള്ളവും തേടിയാകാം മുതല ജനവാസ കേന്ദ്രത്തിലെത്തിയതെന്ന് അധികൃതർ പറഞ്ഞു. പിന്നീട്, മുതലയെ മിന്നെറിയ ദേശീയ പാർക്കിൽ തുറന്നുവിട്ടു.
