മണിപ്പൂരിൽ വൻ ആയുധ ശേഖരം പിടികൂടി
text_fieldsഇംഫാൽ: മണിപ്പൂരിലെ സേനാപതി, ചുരാചന്ദ്പൂർ ജില്ലകളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും സുരക്ഷാസേന പിടികൂടിയതായി പൊലീസ്. വ്യാഴാഴ്ച സേനാപതിയിലെ മറാൻമെയ് മലനിരകളിൽ അസം റൈഫിൾസ്, മണിപ്പൂർ പൊലീസ്, സി.ആർ.പി.എഫ് എന്നിവ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് 15 ആയുധങ്ങളും വലിയ അളവിൽ വെടിക്കോപ്പുകളും കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
എ.കെ-47 റൈഫിൾ, എം.പി-5 റൈഫിൾ, നിരവധി മറ്റു റൈഫിളുകൾ, അവയുടെ തിരകൾ എന്നിവയാണ് പിടിച്ചത്. മേഖലയിൽ അനധികൃത ആയുധ വിതരണശൃംഖലയെ കണ്ടെത്തി തകർക്കാനായത് വൻ നേട്ടമാണെന്ന് പൊലീസ് അവകാശപ്പെട്ടു. കലാപ-തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇത് ശക്തമായ തിരിച്ചടിയാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ചുരാചന്ദ്പൂരിൽ നിന്ന് സ്ഫോടകവസ്തുക്കൾ അടക്കമുള്ള ആയുധങ്ങൾ പിടിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

