റോഡിലൂടെ ബൈക്കിൽ സാഹസികയാത്ര; പിന്നീടെന്ത് സംഭവിച്ചു, ഉത്തരം ഡൽഹി പൊലീസ് പറയും
text_fieldsന്യൂഡൽഹി: അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാവിന്റെ വിഡിയോ പങ്കുവെച്ച് ഡൽഹി പൊലീസ്. ട്വിറ്റർ പേജിലൂടെയാണ് സുരക്ഷിതമായി വാഹനമോടിക്കണമെന്ന സന്ദേശം ഓർമപ്പെടുത്താൻ ഡൽഹി പൊലീസ് വിഡിയോ പങ്കുവെച്ചത്.
എവിടെയാണ് ഷൂട്ട് ചെയ്തതെന്ന് വെളിപ്പെടുത്താതെ 36 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് ഡൽഹി പൊലീസ് പങ്കുവെച്ചത്. അരമണിക്കൂറിനകം 1300 തവണയാണ് വിഡിയോ ആളുകൾ കണ്ടത്. വിഡിയോ കണ്ട എല്ലാവരും ഡൽഹി പൊലീസിന്റെ പുതിയ പ്രചാരണ രീതിയെ അഭിനന്ദിച്ചു.
തിരക്ക് കുറഞ്ഞ റോഡിലൂടെ യുവാവ് അതിവേഗത്തിൽ ബൈക്കോടിക്കുന്നാണ് വിഡിയോയുടെ തുടക്കത്തിൽ. ഹിന്ദിപാട്ടിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ. എന്നാൽ, പിന്നീട് ബൈക്ക് റൈഡറുടെ ബാലൻസ് നഷ്ടമാവുന്നതും ഇയാൾ റോഡിൽ വീഴുന്നതുമാണ് വിഡിയോയിലുള്ളത്. ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും സമീപത്ത് കൂടി പോകുന്ന ബൈക്കിന്റെ സൈലൻസറിൽ തലയിടിക്കാതെ യുവാവ് തലനാരിഴക്ക് രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

