കോൺഗ്രസിെൻറ ‘ഹുവാ തോ ഹുവാ’ ജനങ്ങൾക്ക് മതിയായി -മോദി
text_fieldsരത്ലം (മധ്യപ്രദേശ്): സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോഡയുടെ ‘സംഭവിച്ചതു സ ംഭവിച്ചു’ എന്ന പരാമർശത്തിനുള്ള ജനങ്ങളുടെ പ്രതികരണം ‘മതിയായി, ഇതുതന്നെ ധാരാളം’ എന്നാണെന്ന് പ്രധാനമന്ത്രി ന രേന്ദ്ര മോദി. രാജ്യത്ത് ഇത്തവണ മോദി തരംഗമില്ല എന്ന ‘ഡൽഹി പണ്ഡിതന്മാരുടെയും വാർത്ത സൃഷ്ടിക്കുന്നവരുടെയു ം’ പ്രചാരണം അസത്യമാണെന്നും ഒാരോ വീട്ടിൽനിന്നും തരംഗം ഉയരുകയാണെന്നും മോദി അവകാശപ്പെട്ടു.
മധ്യപ്രദേശിലെ രത്ലമിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭോപാൽ വാതകദുരന്ത സമയത്തും കോമൺവെൽത്ത് അഴിമതി സമയത്തും 2ജി കുംഭകോണ സമയത്തുമെല്ലാം രാഹുൽ ഗാന്ധി നയിക്കുന്ന പാർട്ടി നിർലജ്ജമായി പറഞ്ഞതും ‘സംഭവിച്ചതു സംഭവിച്ചു’ എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. െഎ.എൻ.എസ് വിരാട് ഗാന്ധിമാർ ഉല്ലാസത്തിന് ഉപയോഗിച്ചുവെന്ന് താൻ ചൂണ്ടിക്കാട്ടിയതിനും അവരുെട മറുപടി ‘സംഭവിച്ചതു സംഭവിച്ചു’ എന്നായിരുന്നുവെന്നും മോദി പരിഹസിച്ചു.
‘‘ഹുവാ തോ ഹുവാ (സംഭവിച്ചതു സംഭവിച്ചു) എന്നത് വെറുമൊരു വാചകമല്ല. കോൺഗ്രസിെൻറ പ്രത്യയശാസ്ത്രവും താൻപോരിമയുമാണ് സൂചിപ്പിക്കുന്നത്. കോൺഗ്രസിനോടും അവർക്കൊപ്പമുള്ള അവിശുദ്ധ കൂട്ടുകെട്ടിനോടും ഇന്ന് ജനം പറയുന്നത്, അബ് ബഹുത്ത് ഹുവാ (മതിയായി, ഇതുതന്നെ ധാരാളം) എന്നാണ്. പാവങ്ങൾക്ക് അടച്ചുറപ്പുള്ള വീടും വൈദ്യുതിയും പാചകവാതകവും നിഷേധിക്കപ്പെടാൻ കാരണം ഇതേ ‘ഹുവാ തോ ഹുവാ’ മനോഭാവമായിരുന്നു’’ -മോദി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
