സിഖ് കൂട്ടക്കൊല നടന്നെങ്കിൽ ‘അതിനെന്ത്’ എന്ന ഭാവമാണ് കോൺഗ്രസിന്- മോദി
text_fieldsറോഹ്തക്: സിഖ് കൂട്ടക്കൊലയെ കുറിച്ചുള്ള കോൺഗ്രസിെൻറ നയതന്ത്ര വിദഗ്ധൻ സാം പിത്രോഡയുടെ പരാമർശത്തിനെത ിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1984ൽ സിഖ് കൂട്ടക്കൊല നടന്നുവെങ്കിൽ അതിനെന്താണ് എന്നാണ് രാജീവ ് ഗാന്ധിയുടെ സുഹൃത്തും രാഹുലിെൻറ ഗുരുവുമായ സാംപിത്രോഡ ചോദിച്ചത്. കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യാതൊരു വിലയും കോൺഗ്രസ് നൽകുന്നില്ലെന്നും മോദി ഹരിയാനയിലെ റാലിയിൽ പറഞ്ഞു.
നൂറുകണക്കിന് സിഖുക്കാരെ പെട്രോളും ഡീസലുമൊഴിച്ച് കൊലപ്പെടുത്തി. കലാപകാരികൾ കത്തുന്ന ടയറുകൾ ഇരകളുടെ കഴുത്തിലേക്കിട്ട് പീഡിപ്പിച്ചു. ഇത്രയും ക്രൂരതകൾ നടത്തിയിട്ടും കോൺഗ്രസ് ചോദിക്കുന്നത് അങ്ങനെ നടന്നുവെങ്കിൽ അതിനെന്ത് എന്നാണ്. ആയിരക്കണക്കിന് സിഖുക്കാർ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കെപ്പട്ടു, അവരുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. എന്നാൽ ഇതിനെ കുറിച്ച് പറയുേമ്പാഴെല്ലാം ‘അതിനെന്താണ്’ എന്നുതന്നെയാണ് കോൺഗ്രസ് ചോദിക്കുന്നത്.
ഹരിയാനയിലും ഹിമാചൽപ്രദേശങ്ങളിലും ഉത്തർപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം കോൺഗ്രസിെൻറ കീഴിൽ സിഖുക്കാരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ നടക്കുന്നു. പാർട്ടിയിലെ ഒരോ വലിയ നേതാക്കൾക്കും ചെറിയ നേതാക്കൾക്കും ഇൗ കൃത്യങ്ങളിൽ പങ്കുണ്ട്. എന്നാൽ ഇന്ന് അവർ ചോദിക്കുന്നത് ‘അതിനെന്താണ്’ എന്നാണെന്നും മോദി വിമർശിച്ചു.
1984ൽ സിഖ് കൂട്ടുക്കൊല നടന്നു, എന്താണ് ഇനി തങ്ങൾക്ക് ചെയ്യാനാവുകയെന്നായിരുന്നു പിത്രോഡയുടെ പരമാർശം. എന്നാൽ പരാമർശം വിവാദമാവുകയും ബി.ജെ.പി പരാജയം മറച്ചുവെക്കാൻ തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന വിമർശനവുമായി പിത്രോഡ രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
