ഇന്ത്യ-യു.എസ് ബന്ധത്തിൽ പുതുചരിത്രം –മോദി
text_fieldsജമ്മു-കശ്മീരിൽ ഭീകരതക്കും വിഘടനവാദത്തി നും പാതയൊരുക്കിയ ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞത് പ്രത്യേക നേട്ടമായി എടുത്തുപറഞ്ഞ മോദി അതിന് അനുമതി നൽകിയ പാർലമെൻറ് അംഗങ്ങൾക്ക് നന്ദി പറയുന്നതായി അറിയിച്ചു.
ഹ്യൂസ്റ്റനിലെ എൻ.ആർ.ജി സ്റ്റേഡിയത്തിൽ ആദ്യമെത്തിയത് മോദിയാണ്. പിന്നീടെത്തിയ ട്രംപിനെ പ്രത്യേക വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് മോദി സംസാരിച്ചുതുടങ്ങിയത്. മോദി യു.എസിെൻറ ഏറ്റവും വിശ്വസ്തനായ സുഹൃത്താണെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച 69 വയസ്സ് തികഞ്ഞ മോദിക്ക് ജന്മദിനാശംസ നേരുകയും ചെയ്തു. ഇരുരാജ്യങ്ങളെയും അഭിവൃദ്ധിപ്പെടുത്താൻ തങ്ങൾ ശ്രമിക്കുമെന്നും അതിർത്തി സുരക്ഷ ഇന്ത്യക്കും യു.എസിനും ഒരുപോലെ പ്രധാനമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രതിഷേധവുമായി ആയിരങ്ങൾ
ഹ്യൂസ്റ്റൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി-യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എന്നിവർ വേദി പങ്കിട്ട ഹ്യൂസ്റ്റനിലെ എൻ.ആർ.ജി സ്റ്റേഡിയത്തിനു പുറത്ത് കശ്മീർ ഉൾപ്പെടെ ഇന്ത്യയിൽ നടന്നുവരുന്ന മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ നടന്ന പ്രതിഷേധപ്രകടനവുമായി ആയിരങ്ങൾ. മഹാത്മ ഗാന്ധിയുടെ വേഷമിട്ടും പ്ലക്കാർഡുകളേന്തിയും ഇന്ത്യൻ പതാകയേന്തിയും ഇന്ത്യൻ-അമേരിക്കൻ സമൂഹം പ്രതിഷേധത്തിനെത്തി.
കശ്മീരി-ഖലിസ്ഥാനി വിഘടനവാദ സംഘടനകൾ, പാകിസ്താൻ അനുകൂല സംഘടനകൾ, ഹിന്ദു, മുസ്ലിം, ദലിത്, സിഖ്, ക്രിസ്ത്യൻ സംഘടനകൾ, അമേരിക്കൻ ജൂത സംഘടനയായ ‘ജ്യൂയിഷ് വോയ്സസ് ഫോർ പീസ്, ‘ബ്ലാക്ക് ലിവ്സ് മാറ്റർ’ എന്ന ആഫ്രിക്കൻ-അമേരിക്കൻ സംഘടന പ്രവർത്തകർ തുടങ്ങിയവരായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഹ്യൂസ്റ്റൻ പൊലീസ് കനത്ത സേനാവിന്യാസം നടത്തി പ്രതിഷേധത്തെ നിയന്ത്രിച്ചു.
കശ്മീർ: മോദിക്ക് ഹ്യൂസ്റ്റൻ കോടതിയുടെ സമൻസ്
ജലന്ധർ: കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങൾ ചൂണ്ടിക്കാട്ടി യു.എസിൽ താമസിക്കുന്ന കശ്മീർ സ്വദേശികൾ നൽകിയ പരാതിയിൽ ഹ്യൂസ്റ്റൻ ഫെഡറൽ ജില്ല കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമൻസ് അയച്ചു. ആഗസ്റ്റ് അഞ്ചിനുശേഷം കശ്മീരിൽ നടന്നുവരുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പീഡിപ്പിക്കൽ, നിയമവിരുദ്ധമായി ശിക്ഷിക്കൽ, മനുഷ്യത്വത്തിനെതിരായ കുറ്റകുത്യം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് കോടതിയിൽ പരാതി ലഭിച്ചത്.
പേരു വെളിപ്പെടുത്താതെ മിസ് ടി.എഫ്.കെ, മിസ്റ്റർ എസ്.എം.എസ് എന്ന പേരിലായിരുന്നു പരാതി. ഇന്ത്യൻ സർക്കാറിെൻറ നടപടി ഭയന്നാണ് ഈ പേരുകളിൽ പരാതിപ്പെട്ടതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.നിയന്ത്രണങ്ങളെത്തുടർന്ന് കശ്മീരിൽ താമസിക്കുന്ന സഹോദരി മരിച്ചതുമായി ബന്ധപ്പെടുത്തിയാണ് മിസ് ടി.എഫ്.കെയുടെ പരാതി. പിതാവിനെ തടങ്കലിൽ വെച്ചതുമായി ബന്ധപ്പെട്ടാണ് എസ്.എം.എസിെൻറ പരാതി. യു.എസിലെ പീഡന ഇര സംരക്ഷണ നിയമം അനുസരിച്ചാണ് കേസ്. വ്യാഴാഴ്ചയാണ് കോടതി സമൻസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
