Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈറ്റ്​ ഫംഗസ്​...

വൈറ്റ്​ ഫംഗസ്​ ബ്ലാക്ക്​ ഫംഗസിനേക്കാൾ അപകടകാരിയാകുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

text_fields
bookmark_border
white fungus
cancel

ന്യൂഡൽഹി: കോവിഡ്​ മഹാമാരിക്കൊപ്പം ബ്ലാക്ക്​ ഫംഗസ്​ കൂടി രാജ്യത്തെ ജനങ്ങളുടെ ജീവനെടുക്കുന്നതിനിടെ പുതിയ ഒരവതാരം കൂടി രംഗപ്രവേശനം ചെയ്​തിരിക്കുകയാണ്​. വൈറ്റ്​ ഫംഗസ്​ എന്നാണ്​ പേര്​. കഴിഞ്ഞ വ്യാഴാഴ്​ച വിവിധ സംസ്​ഥാനങ്ങളിൽ വൈറ്റ്​ ഫംഗസ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. കോവിഡിനോട്​ പൊരുതിക്കൊണ്ടിരിക്കേ നാല്​ വൈറ്റ്​ ഫംഗസ്​ രോഗബാധയാണ്​ ബിഹാറിൽ സ്​ഥിരീകരിച്ചിരിക്കുന്നത്​.

വൈറ്റ്​ ഫംഗസ്​ ബ്ലാക്ക് ഫം​ഗ​സിനേക്കാൾ അപകടകാരി

ബ്ലാക്ക് ഫം​ഗ​സ് ​ ​ബാ​ധി​ത​രിൽ കാണ്ടുവരുന്ന​ ​മ്യൂ​ക്കോ​ർ​മൈ​കോ​സി​സ് ​അ​ണു​ബാ​ധ​ ​ത​ന്നെ​യാ​ണ് ​വൈ​റ്റ് ​ഫം​ഗ​സ് ​ബാ​ധി​ത​രി​ലും​ ​കാ​ണപ്പെടുന്നത്. ആളുകളിൽ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയെയാണ് രണ്ടും മുതലെടുക്കുന്നത്. ബ്ലാക്ക്​ ഫംഗസുമായി താരതമ്യം ചെയ്യു​േമ്പാൾ വൈറ്റ്​ ഫംഗസാണ്​ കൂടുതൽ അപകടകാരി.

ശ്വാസകോശത്തെയാണ്​ രോഗം ഗുരുതരമായി ബാധിക്കുന്നത്​. പിന്നീട്​ മറ്റ്​ അവയവങ്ങളെ​ ബാധിക്കുകയാണ്​ ചെയ്യുക. ശ്വാസ​േകാശം, ത്വക്ക്​, ആമാശയം, വൃക്ക, തലച്ചോർ, സ്വകാര്യ ഭാഗങ്ങൾ, വായ, നഖം എന്നീ ശരീരഭാഗങ്ങളെയും​ വൈറ്റ്​ ഫംഗസ്​ ബധിക്കുന്നു​.

രോഗലക്ഷണങ്ങൾ ഇവയാണ്​

കോവിഡ്​ രോഗികളിൽ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ വൈറ്റ്​ ഫംഗസ്​ ബാധിച്ചവരിലും കാപ്പെടുന്നതായി പട്​ന മെഡിക്കൽ കോളജിലെ മൈക്രോബ​േുയാളജി വിഭാഗം മേധാവി ഡോ. എസ്​.എൻ. സിങ്​ പറഞ്ഞു. ശ്വാസതടസ്സം, പനി, ജലദോഷം, രുചി, മണം, എന്നിവ നഷ്ടപ്പെടുക തുടങ്ങിയവയാണ് വൈറ്റ് ഫംഗസി​െൻറ ലക്ഷണങ്ങൾ.

വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചവരെ ആദ്യഘട്ടത്തിൽ കോവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിരുന്നെങ്കിലും രോഗബാധ കണ്ടെത്തിയിരുന്നില്ലെന്ന്​ ഡോ. സിങ്​ പറഞ്ഞു. ഹൈ റെസല്യൂഷൻ സി.ടി (എച്ച്.ആർ.സിടി) സ്കാൻ വഴിയാണ് രോഗബാധ കണ്ടെത്തുന്നത്​.

രോഗം വരാൻ സാധ്യത ഇവരിൽ

രോഗപ്രതിരോധശേഷി കുറഞ്ഞ ആള​ുകളെയാണ്​ വൈറ്റ്​ ഫംഗസും ബാധിക്കുന്നത്​. ഓക്​ജിൻ ആവശ്യമുള്ള കോവിഡ്​ ബാധിതരിലും പ്രമേഹ രോഗികളെയും വൈറ്റ്​ ഫംഗസ്​ ബാധിക്കാൻ സാധ്യത ഏറെയാണ്​. എയിഡ്​സ്​ രോഗികൾ, ഹൃദ്രോഗികൾ, കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവരിലും രോഗം വരാൻ സാധ്യത കൂടുതലാണ്​. സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നവരിലും രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്

പ്രതിരോധ ശേഷിയും ശുചിത്വവും നിലനിർത്തുക

വൈറ്റ്​ ഫംഗസ്​ ബാധയെ ചെറുക്കാൻ പ്രതിരോധ ശേഷിയും ശുചിത്വവും നിലനിർത്തേണ്ടത്​ അത്യാവശ്യമാണ്​. വൃത്തിഹീനമായ ജലസ്രോതസ്സുകളിൽ നിന്ന് വൈറ്റ് ഫംഗസ് ബാധ ലഭിക്കാൻ​ സാധ്യത കൂടുതലാണ്​. മെഡിക്കൽ ഓക്​സിജൻ ഘടിപ്പിക്കപ്പെട്ട രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ആവി പിടിക്കാൻ ഉപയോഗിക്കുന്ന വെള്ളം പോലും പഴയതല്ലാതിരിക്കാൻ ശ്രദ്ധിക്കണം.

ചികിത്സ

രോഗികൾക്ക് ആൻറി ഫംഗസ് മരുന്നുകളാണ്​ ഇവരെ ചികിത്സിക്കാൻ ഉപയോഗിക്കുന്നത്​. വെൻറിലേറ്റർ/ ഓക്സിജൻ സിലിണ്ടർ എന്നിവ ശുചികരിക്കുന്നതിലൂടെയും രോഗികളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വൃത്തിയായി പരിപാലിക്കുന്നതിലൂടെയും രോഗബാധ തടയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Black funguswhite fungus
News Summary - How White Fungus is Deadlier Than Black Fungus? All You Need to Know
Next Story