Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേന്ദ്ര സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പെഗസസ്​ ചാരവൃത്തി ചുരുൾ നിവർന്നതെങ്ങനെ
cancel
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര സർക്കാറിനെ...

കേന്ദ്ര സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പെഗസസ്​ ചാരവൃത്തി ചുരുൾ നിവർന്നതെങ്ങനെ

text_fields
bookmark_border

ചെന്നൈ: രാജ്യത്തെ രാഷ്​ട്രീയ നേതാക്കൾ, മുതിർന്ന ​ഉദ്യോഗസ്​ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങി പലര​ുടെയും ഫോൺ സംഭാഷണങ്ങളും ആശയവിനിമയങ്ങളും ഇസ്രായേൽ കമ്പനി എൻ.എസ്​.ഒയുടെ പെഗസസ്​ ചാര സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ ചോർത്തിയത്​ പുറംലോകമറിയുന്നത് ആഴ്ചകൾ​ നീണ്ട അന്വേഷണത്തിനൊടുവിൽ. മാർച്ച്​ മധ്യത്തിൽ പ്രമുഖ മാധ്യമ പ്രവർത്തക സന്ധ്യ രവിശങ്കർ 'വയർ എഡിറ്റർ സിദ്ധാർഥ്​ വരദരാജനെ വിളിക്കുന്നതോടെയാണ്​ വലിയ ദൗത്യത്തിന്​ തുടക്കം. 'സ്വന്തമായി ഐഫോൺ ഉപയോഗിക്കുന്നുണ്ടോ?'- എന്നായിരുന്നു സന്ധ്യയുടെ ചോദ്യം. ഉണ്ടെന്നു പ്രതിവചിച്ചതും ഇനി നേരിട്ടു കാണാമെന്ന്​ പറഞ്ഞ്​ ​അവർ ​െചന്നൈയിൽനിന്ന്​ ഓൺലൈൻ മാധ്യമ ഓഫീസിലേക്ക്​ പറന്നു. സ്​ഥാപക എഡിറ്റർ എം.കെ വേണു കൂടി വേണമെന്നും അവർ നിർബന്ധം പറഞ്ഞിരുന്നു.

ഫോണുകൾ സ്വിച്ച്​ ഓഫ്​ ചെയ്​ത്​ ഒരു മുറിയിൽ വെച്ച്​ മൂവരും മറ്റൊരു മുറിയിൽ ഇരുന്നു. എന്നിട്ട്​, വിഡിയോ ലിങ്ക്​ വഴി പാരിസിൽ സാൻഡ്​റിൻ റിഗോഡ്​, ഫിനീസ്​ റ്യൂകേർട്ട്​ എന്നിവരുമായി കണക്​ട്​ ചെയ്​തു. 'ഫോർബിഡൻ സ്​റ്റോറീസ്​' എന്ന മാധ്യമ സംഘടനയുടെ എഡിറ്റർമാരായിരുന്നു ഇരുവരും. അവരാണ്​ പറഞ്ഞത്​, മൂവരുടെയും മൊബൈൽ ഫോണുകൾ പെഗസസ്​ എന്ന ചാര സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ ചോർത്തപ്പെടുന്നുണ്ടെന്ന്​.

സർക്കാർ നിലപാടുകൾക്കെതിരെ പലപ്പോഴും നിലയുറ​പ്പിക്കേണ്ടിവരുന്നതിനാൽ അത്​ സംഭവിക്കുമെന്ന്​ എല്ലാവരും ഉറപ്പിച്ചിരുന്നു. മുൻകരുതലെന്ന നിലക്ക്​ സ്വകാര്യ ആശയവിനിമയം പലപ്പോഴും നടന്നത്​ വാട്​സാപ്​, ഫേസ്​ബുക്ക്​, സിഗ്​നൽ പോലുള്ള സമൂഹ മാധ്യമങ്ങൾ വഴിയാക്കുകയും ചെയ്​തിരുന്നു. എന്നിട്ടും സ്വന്തം മൊബൈൽ ഫോണുകൾ ഹാക്ക്​ ചെയ്യപ്പെട്ടുവെന്നറിഞ്ഞ​േപ്പാൾ മൂവരും ഞെട്ടി. എന്നാലും ശരിയാകാൻ സാധ്യതയില്ലെന്ന്​ ആശ്വസിച്ചു.

ഇസ്രായേൽ ചാരക്കമ്പനി എൻ.എസ്​.ഒ ഗ്രൂപ്​ നിർമിച്ച്​ വിൽപന നടത്തുന്നതാണ്​ പെഗസസ്​. ഒരു മൊബൈൽ ഫോൺ പൂർണമായി സർക്കാർ ഏജൻസിയുടെ നിയന്ത്രണത്തിലാക്കി അതിന്‍റെ ഉള്ളടക്കവും പ്രവർത്തനവും നിയന്ത്രിക്കുന്നതാണ്​ ഈ ചാര സോഫ്​റ്റ്​വെയർ. ഇതിന്‍റെ മൈ​ക്രോ​ഫോൺ, കാമറ എന്നിവ വിദൂരത്തുനിന്ന്​ ആക്​ടിവേറ്റ്​ ചെയ്​ത്​ സംസാരം മാത്രമല്ല ആളെയും രേഖപ്പെടുത്തും. നിഗൂഢ കോഡുകളുള്ളതായാൽ പോലും അവ പിടിച്ചെടുക്കും.

ഫോണുകൾ ഫോറൻസിക്​ പരിശോധനക്ക്​ വിധേയമാക്കാൻ തയാറുണ്ടോ എന്നായി ഫ്രഞ്ച്​ എഡിറ്റർമാർ. കാര്യമറിയാമെന്നതിനാൽ മൂവരും സമ്മതിച്ചു. പരി​േശാധനയിൽ 2020 മാർച്ച്​ വരെ വരദരാജന്‍റെ ഫോണിൽ പെഗസസ്​ സാന്നിധ്യമുണ്ടായിരുന്നതായി തെളിഞ്ഞു. എം.കെ വേണുവിന്‍റെ ഫോണും ചോർത്തിയിരുന്നു. നിരവധി ഇന്ത്യക്കാരുടെ നമ്പറുകൾ ഇങ്ങനെ ചോർത്തപ്പെട്ടിട്ടുണ്ടെന്ന്​ സാൻഡ്​റിൻ പറഞ്ഞു. വലിയ അന്വേഷണം ആവശ്യമായ ഈ ദൗത്യത്തിൽ പങ്കാളിയാകുന്നോ എന്നായി അടുത്ത ചോദ്യം. ഫ്രാൻസ്​, ബ്രിട്ടൻ, യു.എസ്​ ഉൾപെടെ ലോകം മുഴുക്കെ 16 മാധ്യമ സ്​ഥാപനങ്ങൾ പങ്കാളിയായ അന്വേഷണമായിരുന്നു അത്​. ആംനെസ്റ്റി ഇന്‍റർനാഷനലും ഭാഗമായി.

ആദ്യ യോഗം ആദ്യം ഏപ്രിലിൽ തീരുമാനി​െച്ചങ്കിലും നടന്നത്​ മേയിൽ. വയർ പ്രതിനിധിയായി അനുജ്​ ശ്രീവാസ്​ ആയിരുന്നു പ​​ങ്കെടുക്കേണ്ടിയിരുന്നത്​, പക്ഷേ, കോവിഡ്​ വില്ലനായപ്പോൾ പകരക്കാരനായത്​ കബീർ അഗർവാൾ. ലെ മോണ്ട്​, ഗാർഡിയൻ, വാഷിങ്​ടൺ​ ​േപാസ്റ്റ്​, ഹാരെറ്റ്​സ്​, വയർ തുടങ്ങിയവയായിരുന്നു പ്രധാന പങ്കാളികൾ.

വലിയ വിവര ശേഖരം പതിയെ പരിശോധിച്ചുതുടങ്ങിയ സംഘം ഒടുവിൽ റിപ്പോർട്ട്​ ചെയ്യുന്നിടത്ത്​ കാര്യങ്ങളെത്തിയപ്പോൾ ഒരു നാൾ കൊണ്ട്​ തീരുന്നതല്ലെന്നും അതിനാൽ നിരവധി പേർ പങ്കാളികളാകണമെന്നും ഉറപ്പിച്ചു. ചോർത്തലിനിരയായ മറ്റൊരു മാധ്യമ പ്രവർത്തക ദേവീരൂപ മിത്ര, സുകന്യ ശാന്ത, സംഗീത ബറുവ, അജയ്​ ആശിർവാദ്​, ജഹാംഗിർ അലി തുടങ്ങി വാഷിങ്​ടൺ പോസ്റ്റ്​ ഇന്ത്യ ​മേധാവി ജൊവാന ​േസ്ലറ്റർ വരെ ഇതോടെ റിപ്പോർട്ടിങ്ങിന്‍റെ ഭാഗമായി.

ജൂലൈ 18ന്​ ആദ്യ റിപ്പോർട്ട്​ പുറത്തുവിടാനായിരുന്നു തീരുമാനം. അതിനിടെ, ഇന്ത്യയിൽ മാത്രം 300 ഓളം നമ്പറുകൾ ചോർത്തപ്പെ​ട്ടെന്ന്​ മനസ്സിലായി. അതിൽ മൂന്നിലൊന്നേ അപ്പോഴും ഉറപ്പിച്ചുകഴിഞ്ഞുള്ളൂ. ഇപ്പോഴും ചില നമ്പറുകൾ ആളറിയാതെ കിടക്കുന്നു. സാ​ങ്കേതിക സഹായവുമായി മുന്നിൽനിന്നത്​ ആംനെസ്​റ്റി ഇൻറർനാഷനലായിരുന്നു. മൊബൈൽ ഫോണുകളുടെ ഫോറൻസിക്​ പരിശോധന അവർ നടത്തി. ആംനെസ്റ്റിക്ക്​ പുറമെ ടോറ​േന്‍റാ സർവകലാശാലക്കു കീഴിലെ സിറ്റിസൺ ലാബും ഫോറൻസിക്​ പരിശോധനയിൽ സഹകരിച്ചു.

ഒപ്പം, റിപ്പോർട്ടിങ്ങിന്​ തൊട്ടുമുമ്പ്​ വയർ പ്രതിനിധികൾ 40-50 പേരെ നേരിട്ടു കണ്ട്​ അവ ഫോറൻസിക്​ പരിശോധന നടത്താൻ അനുമതി ചോദിച്ചു. പരി​േശാധിച്ച 21- 22ൽ ഏഴെണ്ണത്തിൽ പെഗസസ്​ സാന്നിധ്യം തിരിച്ചറിഞ്ഞു. അതിനിടെ, പെഗസസ്​ ഓപറേറ്റർ ഫയലുകൾ മായ്​ച്ചുകളയാൻ ശ്രമിച്ചതും കണ്ടു. മാധ്യമ പ്രവർത്തകർ സുശാന്ത്​ സിങ്​, പര​ഞ്​ജോയ്​ ഗുഹ താകൂർത്ത, എസ്​.എൻ.എം അബ്​ദി എന്നിവർക്കു പുറമെ പ്രശാന്ത്​ കിഷോർ, കശ്​മീരി രാഷ്​ട്രീയ നേതാക്കളായ എസ്​.എ.ആർ ഗീലാനി, ബിലാൽ ലോൺ തുടങ്ങിയവരും ചോർത്തപ്പെട്ടവ​രാണെന്ന്​ തിരിച്ചറിഞ്ഞു. ഹിന്ദു മാധ്യമ പ്രവർത്തക വിജയ്​ത സിങ്​, സ്​മിത ശർമ തുടങ്ങിയവരുടെ ഫോണും ചോർത്തപ്പെട്ടു. പ്രശാന്ത്​ കിഷോറിന്‍റെ ഫോൺ മുമ്പും ഇപ്പോഴും ചോർത്തപ്പെടുന്നതായി കണ്ടെത്തി. മമത ബാനർജിയുടെ ബന്ധു, അദ്ദേഹത്തിന്‍റെ സെക്രട്ടറി എന്നിവരും ചാരവൃത്തിക്കിരയായി.

മറ്റൊരിടത്ത്​, ഫ്രാൻസിൽ പ്രസിഡന്‍റ്​ മാക്രോണായിരുന്നു പ്രതിസ്​ഥാനത്ത്​. മാക്രോണും അദ്ദേഹത്തിന്‍റെ 14 മന്ത്രിമാരുമായിരുന്നു ഇത്​ ഉപയോഗപ്പെടുത്തിയത്​. ഇന്ത്യക്കും ഫ്രാൻസിനും പുറമെ മൊറോ​േ​ക്കാ, മെക്​സിക്കോ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങളിലാണ്​ വൻ ചാരവൃത്തി ഇസ്രായേൽ കമ്പനിയുടെ സഹായത്തോടെ ഭരണകൂടങ്ങൾ നടത്തിയത്​.

റിപ്പോർട്ടിങ്​ നാളുകളെത്തിയപ്പോൾ ഏറ്റവും അവസാനമായി ഇസ്രായേലി കമ്പനി എൻ.എസ്​.ഒയെ വിളിച്ചു. പ്രതികരണമാരാഞ്ഞു. കേന്ദ്ര സർക്കാരിനോടും ചോദിച്ചു. ഇരുവരും എല്ലാം നിഷേധിച്ചു. ശരിയല്ലെന്നു പറഞ്ഞു.

അതിനിടെ, തെളിവുകൾക്ക്​ ബലം നൽകി 2019ലെ വാട്​സാപ്​ വെളിപ്പെടുത്തലും ശ്രദ്ധയിൽപെട്ടു. ചില ഫോൺ നമ്പറുകൾ പെഗസസ്​ ചോർത്തുന്നുവെന്ന്​ അന്ന്​ വാട്​സാപ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു.

അവസാനം ജൂലൈ 18ന്​ 'വയർ' മറ്റു മാധ്യമ സ്​ഥാപനങ്ങളുമായി സഹകരിച്ച്​ ഞെട്ടിക്കുന്ന റിപ്പോർട്ട്​ പുറത്തുവിട്ടുതുടങ്ങി. ദേശീയ സുരക്ഷ ഒട്ടും വിഷയമല്ലാത്ത വിഷയങ്ങളിൽ പോലും രാഷ്​ട്രീയ ലക്ഷ്യങ്ങളോടെ ചാരപ്പണി കൊഴുക്കുകയായിരുന്നുവെന്ന്​ റിപ്പോർട്ടുകൾ വെളിപ്പെടുത്തി. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളും വ്യവസായികളും മുതൽ മനുഷ്യാവകാശ പ്രവർത്തകർ വരെ ചോർത്ത​െപ്പട്ടു. ഒപ്പം നിൽ​ക്കില്ലെന്ന്​ തോന്നിയ തെരഞ്ഞെടുപ്പ്​ കമീഷണറെയും ചീഫ്​ ജസ്റ്റീസിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെയും പെഗസസ്​ പിന്തുടർന്നു. സുപ്രീം കോടതി ജീവനക്കാരിയുമായി ബന്ധപ്പെട്ട്​ 10 നമ്പറുകളാണ്​ ചോർത്തിയത്​. കേന്ദ്ര മന്ത്രി പ്രഫുൽ സിങ്​ പ​േട്ടലിന്‍റെ 18 നമ്പറുകളും ഐ.ടി മന്ത്രി അശ്വിനി വൈഷ്​ണവിന്‍റെ രണ്ടും

സി.ബി.ഐ മുൻ മേധാവി അലോക്​ വർമയുടെ എട്ടും നമ്പറുകളിലെ വിവരങ്ങൾ പെഗസസ്​ വഴി ബന്ധപ്പെട്ടവർ സ്വന്തമാക്കി.

ചോർന്ന വിവര ശേഖരം 2016 വരെ നീളുന്നുണ്ടെങ്കിലും ഈ സർക്കാർ 2017ലാണ്​ വീണ്ടും ആരംഭിക്കുന്നത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവലും ഇസ്രായേൽ സന്ദർശനം കഴിഞ്ഞ്​ മടങ്ങിയതിൽ പിന്നെയായിരുന്നു അത്​. അന്നാകണം, പെഗസസുമായി ഔദ്യോഗിക കരാറിലെത്തിയത്​.

ഇതിലെ പ്രധാന വിഷയങ്ങളിലൊന്ന്​, ഇന്‍റലിജൻസ്​ ബ്യൂറോ മാത്രമല്ല, 'റോ'യും പെഗസസ്​ ഉപയോഗിക്കുന്നുണ്ട്​. ഹാക്കിങ്​ നിയമവിരുദ്ധമായതിനാൽ പെഗസസ്​ ഉപയോഗപ്പെടുത്തിയത്​ മോദി സർക്കാർ അംഗീകരിക്കില്ലെന്നുറപ്പാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HackingThe WirePegasus
News Summary - How The Wire and Its Partners Cracked the Pegasus Project and What It Means for India
Next Story