Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യത...

സ്വകാര്യത മൗലികവകാശമാവു​േമ്പാൾ

text_fields
bookmark_border
Aadhaar card-India News
cancel

ന്യൂഡൽഹി: സ്വകാര്യ മൗലകവാകശമാണെന്ന്​ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച്​ വിധി പുറപ്പെടുവിച്ചിരിക്കുകയാണ്​. മൗലകവകാശങ്ങൾ സംബന്ധിച്ച്​ നിർണായകമായ വിധിയാണ്​ കോടതിയിൽ നിന്ന്​ ഉണ്ടായിരിക്കുന്നത്​. നിലവിൽ അനിശ്​ചിതത്വം നില നിൽക്കുന്ന പല കേസുകളിലും നിർണായകമാവും സുപ്രീംകോടതി വിധി.

ആധാർ കേസ്​: ഭരണഘടനയിലെ ആർട്ടിക്കൾ 21 പ്രകാരം സ്വകാര്യത മൗലികാവകാശമാണെന്നാണ്​ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്​. ആധാർ വിവരശേഖരണത്തിൽ ഫിംഗർപ്രിൻറ്​ ഉൾപ്പെടെയുള്ള ബയോമെട്രിക്​ വിവരങ്ങൾ ശേഖരിക്കുന്നണ്ട്​. ഇത്​ മറ്റ്​ എജൻസികൾക്കോ സ്വകാര്യ കമ്പനികൾക്കോ കൈമാറുന്നത്​ മൗലികാവകാശത്തി​​​​െൻറ ലംഘനമായി മാറും. ആധാർ വിവരങ്ങൾ ചോരുന്നത്​ ഇത്തരത്തിൽ മൗലകാവകാശത്തി​​​​െൻറ ലംഘനത്തി​​​​െൻറ പരിധിയിൽ വരും. ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നതും ഇക്കാര്യങ്ങളായിരുന്നു.

നേരത്തെ ആധാർ നിർബന്ധമാക്കിയത്​ സ്വകാര്യതക്ക്​ മേലുള്ള കടന്നുകയറ്റമാണെന്ന്​ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. പാർലമ​​​െൻറിൽ ഇത്​ സംബന്ധിച്ച ചർച്ചയിൽ മുൻ ധനകാര്യമന്ത്രി പി.ചിദംബരം ഉൾപ്പടെയുള്ളവർ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ ആധാർ മൗലികാവകശങ്ങൾക്ക്​ മേലുള്ള കടന്നുകയറ്റമല്ലെന്നായിരുന്നു സർക്കാർ വാദം. സർക്കാറി​​​​െൻറ ഇൗ വാദത്തിനേറ്റ കനത്ത തിരിച്ചടിയാണ്​ ഒമ്പതംഗ ബെഞ്ചിൽ നിന്ന്​ ഉണ്ടായിരിക്കുന്നത്​. എന്നാൽ ആധാർ നിയമത്തിൽ തന്നെ സ്വകാര്യത സംരക്ഷിക്കുന്ന വ്യവസ്ഥകൾ ഉ​ണ്ടെന്നാണ്​ യു.​െഎ.ഡി.​െഎയുടെ വാദം.

നിലവിലെ രീതിയിൽ ആധാർ സംവിധാനം സർക്കാറിന്​ മുന്നോട്ട്​ കൊണ്ടുപോകാൻ കഴിയില്ലെന്നുറപ്പ്​. കൂടുതൽ സുരക്ഷിതത്വം ഉറപ്പ്​ വരുത്തി മാത്രമേ ജനങ്ങളിൽ നിന്ന്​ വിവരശേഖരണം നടത്താൻ സാധിക്കുകയുള്ളു. ജനങ്ങളിൽ നിന്ന്​ ശേഖരിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക്​ കിട്ടുന്നില്ലെന്നും ഉറപ്പ്​ വരുത്തണം. ചുരുക്കത്തിൽ പൗര​​​​െൻറ മൗലികാവാശങ്ങളിലേക്ക്​ കടന്നുകയറ്റം നടത്തുന്ന ആധാർ സംവിധാനത്തിൽ ഒരു പുനർവിചാരണ സർക്കാർ നടത്തേണ്ടി വരുമെന്നുറപ്പ്​. ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി ഇൗ ആവശ്യം ഉന്നയിച്ചിട്ടുണ്ട്​. സ്വകാര്യത മൗലികാവകാശമാണെന്നും അതടിസ്ഥാനത്തിൽ ആധാറിൽ പരിഷ്​കരണം കൊണ്ടുവരണമെന്നുമാണ്​ സ്വാമിയുടെ പ്രതികരണം.


ഡി.എൻ.എ വിവരശേഖരണ ബിൽ: ഡി.എൻ.എ വിവരശേഖരണം സംബന്ധിച്ച്​ ബിൽ ഇപ്പോഴും സർക്കാറി​​​​െൻറ പരിഗണനയിലാണ്​. 2007ൽ ബില്ല്​ കൊണ്ടുവന്നുവെങ്കിലും നിരവധി മാറ്റങ്ങൾ ഇതിൽ ഉണ്ടായികൊണ്ടിരിക്കുകയാണ്​. ഡി.എൻ.എ സാമ്പിളുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കു​​േമ്പാൾ കൃത്യമായ മാനദണ്ഡങ്ങളും സുരക്ഷിതത്വവും പാലിക്കുന്നതിനുള്ള വ്യവസ്ഥകളാണ്​ ബില്ലിൽ ശിപാർശ ചെയ്യുന്നത്​. ഇതിനുള്ള നിർദേശങ്ങളും ഉൾക്കൊള്ളുന്നതാണ്​ ബില്ല്​. സ്വകാര്യത മൗലികവകാശമാവു​േമ്പാൾ ഡി.എൻ.എ വിവരശേഖരണം സംബന്ധിച്ച ബില്ലിനും വിധി കൂടുതൽ കരുത്ത്​ പകരും. 

ദയാവധം: സ്വകാര്യതക്കുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നതാണെന്ന്​ വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. ഇത്തരത്തിൽ ഇന്ത്യയിലെ ഒരു പൗരൻ ചികിൽസ്​ വേണ്ടെന്ന്​ പറയുകയാണെങ്കിൽ അത്​ മൗലികാവകാശത്തി​​െൻറ പരിധിയിൽപ്പെടുമെന്നാണ്​ നിയമവിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​. അങ്ങനെയാണെങ്കിൽ ദയാവധം അനുവദിക്കുന്നത്​ ഉൾ​പ്പെടയുള്ള പുനർവിചിന്തനം നടത്തേണ്ടി വരുമെന്നാണ്​ സൂചന. 

ഇതേ രീതിയിൽ തന്നെയാവും ഗർഭഛിദ്രം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ബീഫ്​ നിരോധനം ഉൾപ്പടെ നില നിൽക്കുന്ന പല കേസുകളിലും വിധി നിർണായകമാവുമെന്നാണ്​ സൂചന..
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suprem courtadhaar casemalayalam newsPrivasy verdict
News Summary - How Supreme Court Verdict Will Affect Other Cases-India news
Next Story