കോൺഗ്രസിനോട് മോദി, നിങ്ങൾ ഹിന്ദുയിസം പഠിച്ചത് എവിടന്ന്?
text_fieldsജോധ്പുർ: ഹിന്ദുയിസത്തെ പറ്റിയുള്ള തെൻറ അറിവിനെ ചോദ്യംചെയ്ത കോൺഗ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. കോൺഗ്രസ് എവിടുന്നാണ് ഹിന്ദുയിസത്തിൽ വൈദഗ്ധ്യം നേടുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു.
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയായിരുന്നു മോദിയുടെ പ്രതികരണം. ‘‘ഹിന്ദുയിസത്തെപ്പറ്റി തികഞ്ഞ അറിവില്ലാത്ത ഒരു തൊഴിലാളിയാണ് ഞാൻ. പക്ഷേ, നാടുവാഴികൾക്ക് സംസാരിക്കാനുള്ള അവകാശമുണ്ട്,’’ മോദി പറഞ്ഞു. മുമ്പ് പലതവണ രാഹുൽ ഗാന്ധിയെ മോദി നാടുവാഴിയെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
പതിവുപോലെ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും മോദി കുറ്റപ്പെടുത്തി. വിദേശ അധിനിവേശകർ നശിപ്പിച്ച സോംനാഥ് ക്ഷേത്രം പുനർനിർമിച്ചേപ്പാൾ സന്ദർശനത്തിനൊരുങ്ങിയ ഡോ. രാജേന്ദ്ര പ്രസാദിനെ നെഹ്റു തടഞ്ഞതായി മോദി പറഞ്ഞു.
‘‘നുണപ്രചരണത്തിെൻറ സർവകലാശാലയാണ് കോൺഗ്രസ്. ഏറ്റവും കൂടുതൽ നുണ പറയുന്നവർക്ക് പാർട്ടിയിൽ പുതിയ സ്ഥാനം ലഭിക്കും. നുണപറയുന്നതിന് രാഹുൽ ഗാന്ധിക്ക് പ്രത്യേക കഴിവുണ്ട്.
കോൺഗ്രസിെൻറ മോഹങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും നിലംപരിശായി. രാജസ്ഥാനിലും അതുതന്നെ സംഭവിക്കും’’ -അദ്ദേഹം പറഞ്ഞു. ഡിസംബർ ഏഴിനാണ് രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
