‘സോ കാൾഡ് പപ്പുവിനെ അവർ എത്രമാത്രം ഭയക്കുന്നു’; രാഹുലിന് പിന്തുണയുമായി സ്വര ഭാസ്കർ
text_fieldsകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരണവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കർ. 'സോകാൾഡ് പപ്പു'വിനെ അവർ എത്രമാത്രം ഭയക്കുന്നുവെന്ന് നോക്കൂ... രാഹുൽ ഗാന്ധിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും വിശ്വാസ്യതയും നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നിയമത്തിന്റെ നഗ്‌നമായ ദുരുപയോഗം നടത്തുകയാണ്. 2024 ലോക്സഭയിലേക്ക് രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ തന്ത്രങ്ങൾ.. ഈ തടസ്സത്തിൽനിന്ന് രാഹുൽ പുറത്തുവരുമെന്നാണ് എന്റെ അനുമാനം'- ട്വിറ്ററിൽ സ്വര ഭാസ്‌കർ കുറിച്ചു. രാഹുലിനെ അയോഗ്യനാക്കിയ വാർത്ത സഹിതമായിരുന്നു ട്വീറ്റ്.
നേരത്തെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ നടി സ്വര ഭാസ്‌കർ പങ്കെടുത്തിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് സ്വര ഭാസ്‌കർ യാത്രയുടെ ഭാഗമായത്. രാഹുലിനൊപ്പം നടക്കുന്ന സ്വരയുടെ ചിത്രം കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു-'ഇന്ന് പ്രശസ്ത നടി സ്വര ഭാസ്‌കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യം ഈ യാത്രയെ വിജയകരമാക്കുന്നു'- എന്നായിരുന്നു ട്വീറ്റ്. ഹിന്ദുത്വ-സംഘ്പരിവാർ ആശയങ്ങളെ ശക്തമായി തുറന്ന് എതിർക്കുന്ന നടിയാണ് സ്വര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

