Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദി അറിയാത്ത...

ഹിന്ദി അറിയാത്ത ഇതരഭാഷക്കാർ എത്രത്തോളം ത്യാഗം സഹിക്കണമെന്ന്​ കുമാരസ്വാമി

text_fields
bookmark_border
kumaraswami
cancel

ഹിന്ദി അറിയാത്ത ഇതരഭാഷക്കാർ എത്രത്തോളം ത്യാഗം സഹിക്കണമെന്ന്​ കുമാരസ്വാമി

ബെംഗളൂരു: ഇന്ത്യയിൽ ഹിന്ദി അറിയാത്ത ഇതരഭാഷക്കാർ എത്രത്തോളം ത്യാഗം സഹിക്കണമെന്ന്​ കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഹിന്ദി ഭാഷ അറിയാത്തവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോകണമെന്ന ആയുഷ്​ സെക്രട്ടറി വൈദ്യ രാജേഷ്​ കൊ​ട്ടേച്ചയു​ടെ പ്രസ്​താവനക്കെതിരെയാണ്​ കുമാരസ്വാമിയുടെ രൂക്ഷ വിമർശനം. ഒട്ടും ലജ്ജയില്ലാതെയാണ്​ ഹിന്ദി അടിച്ചേൽപ്പിക്കാൻ ആവേശം കാട്ടുന്നതെന്നും ​അദ്ദേഹം പറഞ്ഞു.

ഓൺലൈൻ പരിശീലന സെഷനിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവില്ലായ്മ ചൂണ്ടിക്കാട്ടിയ ആയുഷ്​ സെക്രട്ടറി ഹിന്ദി മനസ്സിലാകാത്തവരോട് യോഗത്തിൽ നിന്ന്​ പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു "ഇത് തനിക്ക്​ ഇംഗ്ലീഷ്​ അറിയില്ലെന്ന അഭ്യർത്ഥനയോ അതോ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ലജ്ജയില്ലാത്ത ആവേശമാണോ?''- കുമാരസ്വാമി ചോദിച്ചു.

ഈ രാജ്യത്തിൻെറ ഐക്യത്തിനുള്ള മന്ത്രമാണ് ഭരണഘടനാ ഫെഡറലിസം. ഇവിടെയുള്ള ഓരോ ഭാഷയും ഫെഡറൽ ഘടനയുടെ ഭാഗമാണ്.ഹിന്ദിയിൽ സംസാരിക്കാൻ അറിയാത്തതിന് പരിശീലന പരിപാടിയിൽ നിന്ന് പുറത്തുപോകാൻ ആളുകളോട് ആവശ്യപ്പെടുന്നത്​ ഫെഡറൽ സംവിധാനത്തി​െൻറ ലംഘനമാണ്​. അത്​ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ ബഹുമാനിക്കാൻ പ്രേരിപ്പിച്ചുകൊണ്ട്​ ഹിന്ദി മേധാവിത്വത്തോട്​ അഭിനിവേശമുള്ള കൊ​ട്ടേച്ചക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. .

ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ അവഹേളനം നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയ കനിമൊഴിക്ക് പിന്തുണയുമായും കുമാരസ്വാമി രംഗത്തെത്തിയിരുന്നു. ഹിന്ദി രാഷ്ട്രീയവും വിവേചനവും മൂലം

ദക്ഷിണേന്ത്യൻ നേതാക്കൾക്ക് രാഷ്ട്രീയ അവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന്​ കുമാരസ്വാമി ആരോപിച്ചിരുന്നു. ഹിന്ദി രാഷ്​ട്രീയം നിരവധി ദക്ഷിണേന്ത്യക്കാരെ പ്രധാനമന്ത്രിയാകുന്നത് തടഞ്ഞിരുന്നു​െവന്നും കരുണാനിധിയും കാമരാജും ഇത്തരത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ കഴിയാതിരുന്ന പ്രമുഖരാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടിയിരുന്നു. ഭരണവർഗം ദക്ഷിണ ഭാഗത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AYUSHHD KumaraswamyHindi RowHindi Impose
Next Story