Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒബാമക്ക്​ ഈ രാജ്യത്തെ...

ഒബാമക്ക്​ ഈ രാജ്യത്തെ കുറിച്ച്​ എന്തറിയാം; രാഹുലിനെതിരായ പരാമർശത്തിനെതിരെ ശിവസേന

text_fields
bookmark_border
ഒബാമക്ക്​ ഈ രാജ്യത്തെ കുറിച്ച്​ എന്തറിയാം; രാഹുലിനെതിരായ പരാമർശത്തിനെതിരെ ശിവസേന
cancel

മുംബൈ: മുൻ യു.എസ്​ പ്രസിഡൻറ്​ ബരാക്​ ഒബാമയുടെ ഓർമക്കുറിപ്പുകളിലെ രാഹുൽ ഗാന്ധിക്കെതിരായ പ്രസ്​താവനക്കെതിരെ ശിവസേന. പാർട്ടി വക്​താവ്​ സഞ്​ജയ്​ റാവത്താണ്​ ഒബാമക്കെതിരെ രംഗത്തെത്തിയത്​. മുൻ യു.എസ്​ പ്രസിഡൻറിന്​ ഈ രാജ്യത്തെ കുറിച്ച്​ എന്തറിയാമെന്ന്​ അദ്ദേഹം ചോദിച്ചു.

ഇന്ത്യയിലെ രാഷ്​ട്രീയനേതാക്കളെ കുറിച്ച്​ വിദേശരാജ്യത്തെ ഒരു നേതാവ്​ ഇത്തരം പ്രസ്​താവന നടത്താൻ പാടില്ല. പരാമർശങ്ങൾ ആഭ്യന്തര രാഷ്​ട്രീയത്തിൽ ഭാവിയിൽ വലിയ ചലനങ്ങളുണ്ടാക്കും. ട്രംപിന്​ ഭ്രാന്താണെന്ന്​ നമ്മളാരും പറയില്ല. ഒബാമക്ക്​ ഈ രാജ്യത്തെ കുറിച്ച്​ എന്തറിയാമെന്നും റാവത്ത്​ ചോദിച്ചു.

എ ​പ്രോ​മി​സ്ഡ് ലാ​ൻ​ഡ്' എന്ന ഒ​ബാ​മ​യു​ടെ രാ​ഷ്ട്രീ​യ ഓ​ർ​മ​ക്കു​റി​പ്പു​ക​ളിലാണ് രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുന്നത്. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ആളാണ് രാഹുലെന്നായിരുന്നു ഒബാമയുടെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanjay rautobama
News Summary - ‘How much does he know about this nation?’: Sanjay Raut
Next Story