Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
P Chidambaram
cancel
Homechevron_rightNewschevron_rightIndiachevron_right400 രൂപക്ക്​...

400 രൂപക്ക്​ എത്രപേർക്ക്​ കോവിഷീൽഡ്​ വാക്​സിനെടുക്കാൻ സാധിക്കും? വാക്​സിൻ വില വർധനവിനെതിരെ പി. ചിദംബരം

text_fields
bookmark_border

ന്യൂഡൽഹി:​ കോവിഡ്​ പ്രതിരോധ വാക്​സിനായ കോവിഷീൽഡിന്‍റെ വില വർധിപ്പിച്ചതിൽ കേന്ദ്രത്തിനെതിരെ മുൻ കേന്ദ്ര​മന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ പി. ചിദംബരം.

മേയ്​ ഒന്നുമുതൽ 18 വയസിന്​ മുകളിലുള്ളവർക്ക്​ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ വാക്​സിൻ ഡോസിന്‍റെ വില പുതുക്കി നിശ്ചയിച്ചിരുന്നു. വാക്​സിൻ വിതരണത്തിന്‍റെ ​േമൽനോട്ട ചുമതല കേന്ദ്രസർക്കാർ കൈ​യൊഴിഞ്ഞതോടെ വില കൂട്ടി വിൽക്കാനാകുമെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ്​ ചിദംബരത്തിന്‍റെ പ്രതികരണം.

18നും 44നും ഇടയിൽ പ്രായമുള്ള എത്രപേർക്ക്​ കോവിഷീൽഡ്​ വാക്​സിൻ 400 രൂപക്ക്​ സ്വീകരിക്കാനാകും​? -ചിദംബരം ചോദിച്ചു.

'പ്രതീക്ഷിച്ചതുപോലെ, കോവിഷീൽഡ്​ വാക്​സിൻ നൽകുന്നതിന്‍റെ വില സർക്കാർ ആശുപത്രികൾക്ക്​ 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 600 രൂപക്കും നിശ്ചയിച്ചു. സർക്കാർ ആശുപത്രികളിൽ ലഭ്യമാകുന്ന വാക്​സിൻ​ ഡോസിന്‍റെ 400 രൂപ ആര്​ നൽകും​? സംസ്​ഥാന സർക്കാരോ ഗുണഭോക്താവോ?. 18നും 44 ഇടയിൽ പ്രായമുള്ള എത്രപേർക്ക്​ കോവിഷീൽഡ്​ വാക്​സിൻ 400 രൂപക്ക്​ സ്വീകരിക്കാനാകും​? ഗുണഭോക്താവ്​ ഇതിന്‍റെ ചിലവ്​ വഹിക്കുമോ? വാക്​സിനുകളുടെ വില നൽകാനും ജനങ്ങൾക്ക്​ സബ്​സിഡി നിരക്കിൽ ലഭ്യമാക്കാനും എത്ര സംസ്​ഥാനങ്ങൾ തയാറാകും' -പി. ചിദംബരം ട്വീറ്റ്​ ചെയ്​തു.

കോൺഗ്രസ് നേതാവ്​ രാഹുൽ ഗാന്ധിയും കഴിഞ്ഞദിവസം വാക്​സിൻ വില വർധനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാക്​സിൻ വിലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ സർക്കാർ ഇടത്തരക്കാരെ തിരുകികയറ്റിയെന്നായിരുന്നു ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramCovid VaccineCovishield
News Summary - How many can afford Rs 400 per dose P. Chidambaram
Next Story