ഇംപീച്ച്മെൻറ്: ചീഫ് ജസ്റ്റിസിനെതിരായ കുറ്റാരോപണങ്ങൾ
text_fieldsചീഫ് ജസ്റ്റിസിൽ അഞ്ചു കുറ്റങ്ങൾ ആരോപിച്ചാണ് പ്രതിപക്ഷ എം.പിമാർ ഇന്നലെ രാജ്യസഭാ ചെയർമാന് കുറ്റവിചാരണ നോട്ടീസ് നൽകിയത്. ആ അഞ്ച് കുറ്റങ്ങൾ:
1) ലക്നോവിലെ പ്രസാദ് എജുക്കേഷനൽ ട്രസ്റ്റിെൻറ മെഡിക്കൽ കോളജ് കോഴക്കേസിൽ നിയമവിരുദ്ധമായ പ്രതിഫലത്തിനായി നടത്തിയ ഗൂഢാലോചനയിൽ പ്രഥമദൃഷ്ട്യാ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പങ്കാളിയാണ്.
2) താൻതന്നെ അന്വേഷണത്തിെൻറ പരിധിയിൽവരുന്ന പ്രസാദ് എജുേക്കഷനൽ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട റിട്ട് ഹരജിയിൽ ഭരണപരമായും കോടതിയിലൂടെയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടപെടൽ നടത്തി. ഇൗ കേസ് വന്ന ബെഞ്ചുകളിൽ അധ്യക്ഷതവഹിച്ചതിലൂടെ ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ചീഫ് ജസ്റ്റിസ് ലംഘിച്ചു.
3) ഇതേ കേസുമായി ബന്ധപ്പെട്ട് തീയതിയിൽ കൃത്രിമത്വം കാണിച്ച് ചീഫ് ജസ്റ്റിസ് വ്യാജ രേഖയുണ്ടാക്കി. കഴിഞ്ഞ നവംബർ ഒമ്പതിന് ജസ്റ്റിസ് ചെലമേശ്വറിെൻറ ബെഞ്ച് ഇൗ കേസ് പരിഗണിച്ചുകൊണ്ടിരിെക്ക ആ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അന്നുച്ചക്ക് കുറിപ്പിറക്കിയ ചീഫ് ജസ്റ്റിസ് ആ കുറിപ്പിെൻറ തീയതി ഒമ്പത് എന്ന് ഇടുന്നതിനുപകരം ആറ് എന്നിട്ട് ഇത് മൂന്നു ദിവസം മുമ്പ് ഇറക്കിയതാണെന്ന് വരുത്താൻ കൃത്രിമം കാണിച്ചു.
4) അഭിഭാഷകനായിരിെക്ക തെറ്റായ സത്യവാങ്മൂലം സമർപ്പിച്ച് കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുനൽകാൻ അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ട് 1985ൽ ഉത്തരവിട്ടിട്ടും തിരിച്ചുനൽകാതിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര 2012ൽ സുപ്രീംകോടതി ജഡ്ജിയാകുന്നതുവരെ ആ ഭൂമി തിരിച്ചുനൽകിയില്ല.
5) സുപ്രീംകോടതിയിലെ വിവിധ ബെഞ്ചുകൾക്ക് കേസുകൾ വീതിച്ചുനൽകുന്നതിനുള്ള പരമാധികാരി എന്നനിലയിൽ തെൻറ അധികാരം ദുരുപയോഗംചെയ്ത് രാഷ്്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ നേരേത്ത തീരുമാനിച്ചുറപ്പിച്ച വിധി ലഭിക്കുന്നതരത്തിൽ ജഡ്ജിമാരെ തെരഞ്ഞെടുത്തു.
കുറ്റവിചാരണാ നടപടിക്രമം
•ഭരണഘടനയുടെ 124(4) അനുഛേദം അനുസരിച്ചാണ് സുപ്രീംകോടതി ജഡ്ജിയെ കുറ്റവിചാരണ ചെയ്യുക.
•ലോക്സഭയിൽ ചുരുങ്ങിയത് 100ഉം രാജ്യസഭയിൽ 50ഉം എം.പിമാർ ഒപ്പുവെച്ചാൽ കുറ്റവിചാരണ പ്രമേയത്തിന് നോട്ടീസ് നൽകാം.
•നോട്ടീസ് രാജ്യസഭ അധ്യക്ഷനും സ്പീക്കർക്കും സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.
•നോട്ടീസ് സ്വീകരിച്ചാൽ രാജ്യസഭ അധ്യക്ഷനോ, ലോക്സഭാ സ്പീക്കറോ മൂന്നംഗ സമിതിയുണ്ടാക്കണം. മുതിർന്ന സുപ്രീംകോടതി ജഡ്ജി, ഹൈകോടതി ജഡ്ജി, ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിനുള്ള നിയമജ്ഞൻ എന്നിവരടങ്ങുന്നതാണ് സമിതി.
•കുറ്റാരോപണങ്ങൾ സമിതി ശരിവെച്ചാൽ സഭ ഇത് ചർച്ചക്കെടുക്കണം. തുടർന്ന് മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ഉെണ്ടങ്കിൽ കുറ്റവിചാരണക്കുള്ള പ്രമേയം പാസാകും. പാസായ പ്രമേയം രാഷ്ട്രപതിക്ക് അയക്കും. രാഷ്ട്രപതിയാണ് ചീഫ് ജസ്റ്റിസിനെ നീക്കി ഉത്തരവിറക്കേണ്ടത്.
പ്രസ്താവനകൾ നിർഭാഗ്യകരം –സുപ്രീംകോടതി
ന്യൂഡൽഹി: എം.പിമാർ അടക്കമുള്ളവർ ജഡ്ജിമാരെ കുറ്റവിചാരണ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പരസ്യപ്രസ്താവനകൾ നിർഭാഗ്യകരമാണെന്ന് സുപ്രീംകോടതി. ഇത്തരം പ്രസ്താവനകളിൽ തങ്ങൾക്ക് അസ്വസ്ഥതയുണ്ടെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി,അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഇൗ വിഷയത്തിൽ കോടതിയെ സഹായിക്കാൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
അതേസമയം, കുറ്റവിചാരണയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യത്തിൽ ഉത്തരവിറക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ പാർട്ടികൾ കുറ്റവിചാരണ പ്രമേയത്തിന് നോട്ടീസ് നൽകിയ ദിവസമാണ് സുപ്രീംകേടതി ബെഞ്ചിൽനിന്ന് ഇത്തരമൊരു പരാമർശമുണ്ടായത്.
നടപടിക്കു പിന്നിൽ ലോയ കേസിലെ വിധിയല്ല
ന്യൂഡൽഹി: ജഡ്ജി ലോയ കേസിലെ വിധിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എതിരായ കുറ്റവിചാരണ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രേരിപ്പിച്ചതെന്ന പ്രചാരണം പ്രതിപക്ഷ നേതാക്കൾ തള്ളിക്കളഞ്ഞു. കുറ്റവിചാരണ പ്രമേയത്തിനുള്ള നോട്ടീസ് കൈമാറാൻ ഒരാഴ്ച മുമ്പ് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിനോട് സമയം തേടിയതായിരുന്നുവെന്നും ഇത്രയും ദിവസമായി നായിഡു ഡൽഹിയിൽ ഇല്ലാതിരുന്നതുകൊണ്ടാണ് കൊടുക്കാൻ കഴിയാതിരുന്നതെന്നും നേതാക്കൾ പറഞ്ഞു. അതുകൊണ്ടാണ് വെള്ളിയാഴ്ച നോട്ടീസ് കൈമാറിയത്.
കോടതി വിധിയോട് യോജിപ്പോ വിയോജിപ്പോ ഉണ്ടാകാം. ജഡ്ജി ലോയയുടെ കേസിലും സൊഹ്റാബുദ്ദീൻ കേസിലും വിധിയോട് എതിർപ്പുണ്ട്. കോടതിവിധിയുടെ പേരിൽ കുറ്റവിചാരണ നടത്താൻ പറ്റില്ലെന്നും ജഡ്ജിയുടെ സ്വഭാവദൂഷ്യം കൊണ്ടുമാത്രമേ അത്തരമൊരു നടപടിക്ക് ഭരണഘടന അനുവദിക്കുന്നുള്ളൂ എന്നും കപിൽ സിബൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
