Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡിസംബറിനുള്ളിൽ 94...

ഡിസംബറിനുള്ളിൽ 94 കോടി പേർക്ക്​ വാക്​സിൻ നൽകുന്നതെങ്ങനെ ? പദ്ധതിയുമായി കേന്ദ്രം

text_fields
bookmark_border
covid vaccine
cancel

ന്യൂഡൽഹി: ഡിസംബർ മാസത്തിനുള്ളിൽ രാജ്യത്തെ 94 കോടി പേർക്ക്​ വാക്​സിൻ നൽകുമെന്ന്​ കേന്ദ്രസർക്കാർ. ഇതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ടെന്ന്​ കേന്ദ്രം വിശദീകരിച്ചു. ജൂലൈ വരെ 53.6 കോടി ഡോസ്​ കോവിഡ്​ വാക്​സിൻ രാജ്യത്ത്​ ലഭ്യമാവും. ഇതിൽ 18 കോടിയും സംസ്ഥാന സർക്കാറുകൾ നേരിട്ട്​ വാങ്ങുന്നതാണെന്ന്​ ആരോഗ്യ സെക്രട്ടറി ​രാജേഷ്​ ഭൂഷൻ അറിയിച്ചു. 133.6 കോടി ഡോസ്​ വാക്​സിൻ ആഗസ്​റ്റ്​ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തെത്തും.

50 കോടി ഡോസ്​ കോവീഷിൽഡ്​ 38.6 കോടി ഡോസ്​ കോവാക്​സിൻ, 30 കോടി ബയോളജിക്കൽ ഇ, 10 കോടി സ്​പുട്​നിക്​, അഞ്ച്​ കോടി സിഡുസ്​ കാഡില വാക്​സിനുകളും രാജ്യത്തെത്തുമെന്ന്​ ആരോഗ്യ സെക്രട്ടറി പറഞ്ഞു.

2021 ജനുവരി മുതൽ ഡിസംബർ വരെ 187.2 കോടി ഡോസ്​ വാക്​സിനായിരിക്കും രാജ്യത്ത്​ വിതരണം ചെയ്യുക. 94 കോടി പേർക്ക്​ വാക്​സിൻ നൽകാൻ ഇത്​ പര്യാപ്​തമാണെന്ന്​ അധികൃതർ അറിയിച്ചു. ഫൈസർ, മോഡേണ, ജോൺസൺ & ​ജോൺസൺ തുടങ്ങിയ കമ്പനികളുടെ വാക്​സിൻ കൂടി എത്തുകയാണെങ്കിൽ ഡോസുകളുടെ എണ്ണം ഇനിയും വർധിക്കും. ഇതിനൊപ്പം മൂക്കിലുപയോഗിക്കാവുന്ന വാക്​സിനും ഇന്ത്യയിൽ എത്തിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine
News Summary - How Centre plans to vaccinate all 94 crore adults against Covid-19 by December
Next Story